2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അണ്ടര്‍ 19 ലോകകപ്പ് ഫൈനിലില്‍ ഇന്ത്യയെ 177ന് എറിഞ്ഞിട്ട് ബംഗ്ലാദേശ്; പ്രതീക്ഷ ബൗളര്‍മാരില്‍

ജോഹനാസ്ബര്‍ഗ്: കിരീട നേട്ടം സ്വപ്‌നംകണ്ട് അണ്ടര്‍ 19 വേള്‍ഡ്കപ്പ് ഫൈനല്‍ മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് ബംഗ്ലാദേശിനെതിരേ ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 47.2 ഓവറില്‍ 177ന് അവസാനിച്ചു. പരമ്പരയിലാകമാനം മികച്ച പ്രകടനം കാഴ്ചവെച്ച ബാറ്റിങ് നിരയെ അക്ഷരാര്‍ഥത്തില്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു.

മികച്ച ഫോമിലുള്ള ഓപണിങ് ബാറ്റ്‌സമാന്‍ യശ്വസി ജയ്‌സ്വാളിന്റെ അര്‍ധസെഞ്ച്വറിയാണ് ബാറ്റിങ് നിരയില്‍ അല്‍പമെങ്കിലും എടുത്തുപറയാനുള്ളത്. 121 പന്ത് നേരിട്ട യശ്വസി 88 റണ്‍സ് നേടി. ആദ്യ പത്തോവറില്‍ ഇന്ത്യക്ക് വെറും 23 റണ്‍സ് മാത്രമാണ് നേടാനായത്. ദിവ്യാംശ് സക്‌സേന(17 പന്തില്‍ രണ്ട്), തിലക് വര്‍മ(65 പന്തില്‍ 38), പ്രിയം ഗാര്‍ഗ്(ഒന്‍പത് പന്തില്‍ ഏഴ്), ധ്രുവ് ജുറെല്‍(38 പന്തില്‍ 22), സിദ്ദേഷ് വീര്‍(പൂജ്യം), രവി ബിഷ്‌ണോയ്(രണ്ട്), അങ്കോലേക്കര്‍(മൂന്ന്), കാര്‍ത്തിക് ത്യാഗി(പൂജ്യം), സുശാന്ത് മിശ്ര(മൂന്ന്) എന്നിങ്ങനെയാണ് പുറത്തായ ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. ലോകക്കപ്പ് നേടണമെങ്കില്‍ ഇനി ബൗളര്‍മാരിലാണ് ടീം ഇന്ത്യയുടെ പ്രതീക്ഷ.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.