ഭുവനേശ്വര്‍: അണ്ടര്‍ 17 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി. ആദ്യ മത്സരത്തില്‍ 0-8ന് യു.എസ്.എയോട് പരാജയപ്പെട്ട ഇന്ത്യ, ഇത്തവണ മൊറോക്കന്‍ വലയില്‍ ഗോളെത്തിക്കാന്‍ പോലും കഴിയാതെ മൂന്ന് ഗോളിന് പരാജയപ്പെട്ടു.
ഇന്ത്യന്‍ കുട്ടികള്‍ക്ക് മുന്നില്‍ സര്‍വാധിപത്യത്തോടെ കളിച്ച മൊറോക്കന്‍ നിരയെ വിറപ്പിക്കാന്‍ ഒരു ഘട്ടത്തില്‍ പോലും ഇന്ത്യക്ക് കഴിഞ്ഞില്ല. 17ന് ബ്രസീലുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Comments are closed for this post.