2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുഫോസിലും അനധികൃത നിയമനം; തിരക്കിട്ട് ഓര്‍ഡിനന്‍സിലൂടെ നിയമഭേദഗതി വരുത്തി; ആരോപണവുമായി കെ. ബാബു എം.എല്‍.എ

  • ഗവര്‍ണര്‍ക്ക് പരാതി നല്‍കി എം.എല്‍.എ

കൊച്ചി: കേരളാ യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്(കുഫോസ്) ല്‍ അനധികൃത നിയമനമെന്ന് ആരോപണം.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.റിജി കെ.ജോണിന്റെ ഭാര്യയെ ഫിഷറീസ് ഡീന്‍ ആയും റജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ.ബി.മനോജ് കുമാറിന്റെ ഭാര്യയെ റിസര്‍ച്ച് ഡയറക്ടറായും നിയമിച്ചത് അനധികൃതമാണെന്ന ആരോപണവുമായി കെ. ബാബു എം.എല്‍.എ രംഗത്തെത്തി.

ഇതു സംബന്ധിച്ച് ബാബു യൂനിവേഴ്‌സിറ്റിയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കി. സര്‍വകലാശാല ചാന്‍സലറുടെ അധികാരത്തെ പോലും ദുര്‍ബലപ്പെടുത്തിയാണ് നിയമനങ്ങള്‍ നടന്നിട്ടുള്ളത്. ഇതിനായി സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ചു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു തൊട്ടുമുന്‍പ് തിരക്കിട്ട് ഓര്‍ഡിനന്‍സിലൂടെ നിയമഭേദഗതി വരുത്തിയാണ് ഫിഷറീസ് ഡീന്‍, റിസര്‍ച്ച് ഡയറക്ടര്‍ തസ്തികകള്‍ സൃഷ്ടിച്ചത്. സര്‍വകലാശാലകളിലെ ഉന്നത അക്കാദമിക് തസ്തികകള്‍ ഉണ്ടാകുമ്പോള്‍ പ്രധാന പത്രങ്ങളില്‍ പരസ്യം ചെയ്യണമെന്ന യു.ജി.സി.വ്യവസ്ഥ ലംഘിച്ചു. അതിനാല്‍ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുള്ളവര്‍ക്ക് അപേക്ഷിക്കാനുള്ള അവസരം നഷ്ടമായെന്നും വൈസ് ചാന്‍സലര്‍ നാമനിര്‍ദേശം ചെയ്ത നാലംഗ സമിതിയാണ് ഇന്റര്‍വ്യു നടത്തി രണ്ടുപേരുടെയും ഭാര്യമാരെ നിയമനത്തിനു ശുപാര്‍ശ ചെയ്തതെന്നും ബാബു പരാതിയില്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.