2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എന്നും അതിജീവിതയ്‌ക്കൊപ്പം; ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പൊതു സമൂഹം വിലയിരുത്തട്ടെ: ഉമ തോമസ്

   

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് അനുകൂലമായി വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഡി.ജി.പിയുടെ നടപടി പൊതുസമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ് എം എല്‍ എ. ഉത്തരവാദിത്തപ്പെട്ട പദവിയില്‍ ഇരുന്നയാള്‍ ഇത്തരത്തില്‍ പ്രതികരിക്കാമോ എന്ന് ജനം വിലയിരുത്തട്ടെ. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല. താന്‍ എന്നും അതിജീവിതയ്‌ക്കൊപ്പമെന്നും ഉമ തോമസ് പറഞ്ഞു.

ഒന്നര മാസത്തിനകം കേസില്‍ തീര്‍പ്പുണ്ടാകുമെന്നാണ് മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നല്‍കിയത്. കേസില്‍ തീരുമാനം ഉണ്ടാകട്ടെയെന്ന് ഉമാ തോമസ് പറഞ്ഞു. ഇത്ര ഉന്നത സ്ഥാനത്ത് ജോലി ചെയ്തിരുന്ന പൊലീസ് ഉദ്യോഗസ്ഥ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ഉമാ തോമസ് വ്യക്തമാക്കി.

ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഫോട്ടോയടക്കമുള്ള പല തെളിവുകളും പൊലിസ് സൃഷ്ടിച്ചതാണെന്നാണ് ആര്‍ ശ്രീലേഖ ‘ സസ്‌നേഹം ശ്രീലേഖ’ എന്ന യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.