2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

റഷ്യയില്‍ നിന്ന് വ്യത്യസ്ഥമായി നില്‍ക്കണം; ഡിസംബര്‍ 25ലെ ക്രിസ്തുമസ് മറ്റൊരു തീയതിയിലേക്ക് മാറ്റി യുക്രൈന്‍

കീവ്: റഷ്യയുമായി നടക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രിസ്തുമസ് തീയതി ഡിസംബര്‍ 25ല്‍ നിന്നും മാറ്റി യുക്രൈന്‍.2024 ജനുവരി ഏഴിനായിരിക്കും ഇനി മുതല്‍ യുക്രൈനില്‍ ക്രിസ്തുമസ് ആഘോഷിക്കുക.റഷ്യയുമായി വ്യത്യസ്തപ്പെടാനാണ് പ്രതീകാത്മകമായി ആഘോഷ തീയതി മാറ്റിയത്.തീയതി മാറ്റിക്കൊണ്ട് യുക്രൈന്‍ സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈയില്‍ ഉത്തരവിറക്കിയിരുന്നു. ഇത് റോമന്‍ കാലഘട്ടത്തിലെ ജൂലിയന്‍ കലണ്ടര്‍ പിന്തുടരുന്ന റഷ്യക്കും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭക്കും നേരെയുള്ള തിരിച്ചടിയായിട്ടാണ് വിലയിരുത്തുന്നത്.

ഇനി മുതല്‍ യുക്രൈന്‍ തങ്ങളുടെ സ്വന്തം പാരമ്പര്യങ്ങളും അവധി ദിനങ്ങളും ആഘോഷിക്കുമെന്നാണ് പ്രസിഡന്റ് സെലന്‍സ്‌ക്കി അറിയിച്ചിരിക്കുന്നത്.റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭക്ക് കീഴിലാണ് യുക്രൈയ്‌നിലെ ഭൂരിപക്ഷം ചര്‍ച്ചുകളും നിലവിലുണ്ടായിരുന്നത്. എന്നാല്‍ 2014ല്‍ റഷ്യ ക്രിമിയ പിടിച്ചടക്കിയതിലും യുക്രൈനിലെ വിഘടന വാദികള്‍ക്ക് പിന്തുണ നല്‍കിയതിലും പ്രതിഷേധിച്ച് യുക്രൈന്‍ ഓര്‍ത്തഡോക്‌സ് സഭ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നും വേര്‍പിരിഞ്ഞിരുന്നു.പുതിയ സഭ വന്നതോടെ റഷ്യയുമായി ബന്ധപ്പെട്ട പള്ളികള്‍ സര്‍ക്കാര്‍ സഹായത്തോടെ ഏറ്റെടുക്കുകയും പുരാഹിതന്‍മാരടക്കമുള്ളവര്‍ സഭയുടെ ഭാഗമാകുകയും ചെയ്തു.അതേസമയം, രാജ്യത്തെ ഗ്രീക്ക് കത്തോലിക്കാ സഭ ഡിസംബര്‍ 25 ന് തന്നെ ക്രിസ്മസ് ചടങ്ങുകള്‍ നടത്തും.

Content Highlights:Ukrainians to mark Orthodox Christmas on December 25 in snub to Russia


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.