ജനീവ: ഉക്രൈനിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ റഷ്യ ആക്രമണം കടുപ്പിക്കുന്നതിനിടെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുമായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍, ഉക്രൈന്‍ പ്രസിഡന്റ് വൊളാഡ്മിര്‍ സെലന്‍സ്‌കി എന്നിവരുമായി ഗുട്ടെറസ് ചര്‍ച്ച നടത്തും.
ഏപ്രില്‍ 26 ചൊവ്വാഴ്ച്ച മോസ്‌കോയിലെത്തുന്ന ഗുട്ടെറസ് പുടിനു പുറമെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവുമായും കൂടിക്കാഴ്ച്ച നടത്തും. ഏപ്രില്‍ 28 വ്യാഴാഴ്ച്ചയാകും അന്റോണിയോ ഗുട്ടെറസ് കീവിലെത്തുക.
അതേസമയം, ഉക്രൈനിനുമേല്‍ റഷ്യയുടെ അധിനിവേശം ശനിയാഴ്ച 59ാം ദിവസത്തിലേക്ക് പ്രവേശിച്ചു. മരിയൂപോളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ഉക്രൈന്‍ ഐക്യരാഷ്ട്രസഭയുടെ സഹായം തേടിയിട്ടുണ്ട്.
ഒരുലക്ഷത്തോളം പേര്‍ മരിയുപോളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.മരിയുപോളില്‍ പുതിയ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഖാര്‍ക്കീവ് മേഖലയില്‍ സൂക്ഷിച്ചിരുന്ന യുക്രൈന്‍ ആയുധശേഖരം പിടിച്ചെടുത്തായി റഷ്യന്‍ സൈന്യം അറിയിച്ചു
Comments are closed for this post.