മനുഷ്യനോട് അത്രമാത്രം സ്‌നേഹമുള്ള മൃഗമാണ് നായ. പകലന്തിയോളം ഉടമയ്ക്ക് കാവലിരുന്ന് ഒടുക്കം ഉടമ കൊല്ലപ്പെട്ട് കഴിഞ്ഞിട്ടും മൃതശരീരത്തിനടുത്തിരിക്കുന്ന ഉക്രൈനില്‍ നിന്നുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ കണ്ണ് നനയിക്കുന്നത്.
കൂട്ട കുഴിമാടങ്ങളില്‍ മൃതദേഹം സംസ്‌കരിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ലോകത്തെ നടുക്കിയിരുന്നു. രാജ്യ തലസ്ഥാനമായ കിയവില്‍നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ ലോകത്തെ നൊമ്പരപ്പെടുത്തുന്നത്. നെക്‌സ്റ്റ് മീഡിയ ഓര്‍ഗനൈസേഷനാണ് ട്വിറ്ററില്‍ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.
ഫെബ്രുവരി 24നാണ് റഷ്യ ഉക്രൈന്‍ ആക്രമിക്കുന്നത്. ആക്രമണത്തില്‍ സിവിലിയന്മാര്‍ക്കും സൈനികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. നാല് ദശലക്ഷം ആളുകള്‍ പാലായനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
The dog does not leave its owner, who was killed by the #Russian invaders. #Kyiv region. pic.twitter.com/dnVV1X7XLG
— NEXTA (@nexta_tv) April 4, 2022
Comments are closed for this post.