2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യു.കെ; മാറുന്ന തൊഴില്‍ സാധ്യതകള്‍; മെഷീന്‍ ലേണിങ് മേഖലയില്‍ വരാനിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍

യു.കെ; മാറുന്ന തൊഴില്‍ സാധ്യതകള്‍; മെഷീന്‍ ലേണിങ് മേഖലയില്‍ വരാനിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍

ഇന്ത്യക്കാരുടെ എല്ലാ കാലത്തെയും പ്രിയപ്പെട്ട കുടിയേറ്റ കേന്ദ്രമാണ് യു.കെ. പ്രതിവര്‍ഷം ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യു.കെ വിസ നേടി തൊഴിലിനും, പഠനത്തിനുമായി യു.കെയിലേക്ക് കുടിയേറുന്നത്. അതുകൊണ്ട് തന്നെ യു.കെയിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹമായും ഇന്ത്യക്കാര്‍ മാറിയിരിക്കുന്നു.

എന്നാല്‍ സമീപകാലത്തായി അത്ര ആശാവഹമായ റിപ്പോര്‍ട്ടുകളല്ല യു.കെയില്‍ നിന്ന് പുറത്ത് വരുന്നത്. പല യൂറോപ്യന്‍ രാജ്യങ്ങളെയും പോലെ യു.കെയും തങ്ങളുടെ കുടിയേറ്റ നിയമങ്ങളില്‍ പ്രകടമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

ഹൈ ഡിമാന്റുള്ള ജോബ് മാര്‍ക്കറ്റ് തന്നെയാണ് യു.കെയെ ആകര്‍ഷകമാക്കുന്ന പ്രധാന ഘടകം. മെഡിക്കല്‍, ഫിനാന്‍സ്, ഐ.ടി, ടെക് മേഖലകളിലേക്കാണ് സാധാരണയായി ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ജോലിക്കായെത്തുന്നത്. എന്നാല്‍ മാറിവരുന്ന കാലത്തിനനുസരിച്ച് യു.കെയില്‍ ജോലി സാധ്യതകളിലും മാറ്റം വരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ടെക് മേഖലയില്‍ മെഷീന്‍ ലേണിങ്ങില്‍ വൈദഗ്ദ്യമുള്ളവര്‍ക്ക് വമ്പിച്ച തൊഴിലവസരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജോബ് ഡിമാന്റിനോടൊപ്പം ഉയര്‍ന്ന ശമ്പളവും മെഷീന്‍ ലേണിങ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തുന്നുണ്ട്.

   

മെഷീന്‍ ലേണിങ്
പുതിയ റിപ്പോര്‍ട്ട് പ്രകാരം സമീപകാലത്തായി യു.കെയിലെ തൊഴില്‍ മേഖലയില്‍ ഡിമാന്റ് കൂടിയ മേഖലയാണ് മെഷീന്‍ ലേണിങ്. ടെക് മേഖലയുടെ വളര്‍ച്ചയിലൂടെ മെഷീന്‍ ലേണിങ് ജോലികള്‍ക്ക് പ്രകടമായ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്ന് വരവ് മെഷീന്‍ ലേണിങ് മേഖലയെ കൂടുതല്‍ വളര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. മെഷീന്‍ ലേണിങ്ങിലെ വിവിധ ശാഖകളില്‍ വലിയ ശമ്പളവും ഉദ്യോഗാര്‍ഥികള്‍ക്ക് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ വരും നാളുകളില്‍ വമ്പിച്ച സാധ്യതകള്‍ തുറന്നിടുന്ന തൊഴില്‍ വിപണിയായും മെഷീന്‍ ലേണിങ് മാറിയിരിക്കുന്നു.

ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള മെഷീന്‍ ലേണിങ് ജോലികള്‍

മെഷീന്‍ ലേണിങ് എഞ്ചിനീയര്‍
മെഷീന്‍ ലേണിംഗിലെ ഏറ്റവും ജനപ്രിയവും നല്ല വരുമാനമുള്ളതുമായ ഒരു സ്ഥാനമാണ് കമ്പ്യൂട്ടറുകളെ സ്വന്തമായി പഠിക്കാന്‍ അനുവദിക്കുന്ന അല്‍ഗോരിതങ്ങളും പ്രോഗ്രാമുകളും വികസിപ്പിക്കുന്നത്. മെഷീന്‍ ലേണിംഗ് എഞ്ചിനീയര്‍ എന്ന തസ്തികയില്‍ ഉള്ളവര്‍ക്ക് യുകെയില്‍ പ്രതിവര്‍ഷം ശരാശരി 55,663 പൗണ്ട് നല്‍കുന്നു. ഏകദേശം 58.48 ലക്ഷം രൂപ.

മെഷീന്‍ ലേണിങ് റിസര്‍ച്ചര്‍
വളരെ സവിശേഷവും അക്കാദമികവുമായ തസ്തികയാണിത്. യഥാര്‍ത്ഥ ഗവേഷണത്തിന് പുറമേ പുതിയ ആശയങ്ങള്‍, രീതികള്‍, ആപ്ലിക്കേഷനുകള്‍ എന്നിവയുടെ വികസനം ആണ് മെഷീന്‍ ലേണിംഗ് റിസര്‍ച്ചറുടെ ജോലിയില്‍ വരിക. വാര്‍ഷിക വരുമാനം ശരാശരി 48,000 പൗണ്ട് ആണ്. 50.40 ലക്ഷം രൂപ വരെ വരും.

മെഷീന്‍ ലേണിങ് സ്‌പെഷ്യലിസ്റ്റ്
മെഷീന്‍ ലേണിംഗ് രീതികളും ഉപകരണങ്ങളും പ്രത്യേക ഡൊമെയ്‌നുകളിലേക്കോ അല്ലെങ്കില്‍ ശുപാര്‍ശ ചെയ്യുന്ന സിസ്റ്റങ്ങള്‍, കമ്പ്യൂട്ടര്‍ വിഷന്‍, അല്ലെങ്കില്‍ നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ് എന്നിവയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളിലേക്കോ പ്രയോഗിക്കുന്നതാണ് മെഷീന്‍ ലേണിംഗ് സ്‌പെഷ്യലിസ്റ്റിന്റെ ജോലി. പ്രതിവര്‍ഷം ശരാശരി 45000 പൗണ്ട് അതായത് 47.28 ലക്ഷം രൂപ സമ്പാദിക്കാന്‍ അവസരമുണ്ട്.

ഡാറ്റ സയന്റിസ്റ്റ്
പാറ്റേണുകള്‍, ട്രെന്‍ഡുകള്‍, സ്ഥിതിവിവരക്കണക്കുകള്‍ എന്നിവ കണ്ടെത്തുന്നതിനും വലുതും സങ്കീര്‍ണ്ണവുമായ ഡാറ്റാ സെറ്റുകള്‍ ശേഖരിക്കുകയും വിലയിരുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതിനും ഡാറ്റാ സയന്റിസ്റ്റുകളെ ആവശ്യമാണ്. ഈ ജോലിയിലെ വാര്‍ഷിക വരുമാനം ശരാശരി 49,547 പൗണ്ട് ആണ്. ഏകേദേശം 52.04 ലക്ഷം രൂപ വരെ ലഭിക്കും.

ഡാറ്റ അനലിസ്റ്റ്
പൊതുവായ എന്‍ട്രിലെവല്‍ മെഷീന്‍ ലേണിംഗ് ജോലിയാണ് ഇത്. ഒരു വലിയ ഡാറ്റാ സെറ്റില്‍ നിന്ന് സാധാരണയായി ഡാറ്റ വിലയിരുത്തുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും പുറമേ പാര്‍ട്ണര്‍മാര്‍ക്കായി റിപ്പോര്‍ട്ടുകളും സ്ഥിതിവിവരക്കണക്കുകളും നിര്‍മ്മിക്കുന്നു. പ്രതിവര്‍ഷം ശരാശരി 33,561 പൗണ്ട് നല്‍കുന്നു. ഏകദേശം 35 ലക്ഷം രൂപ വരെ സമ്പാദിക്കാം.

മെഷീന്‍ ലേണിങ് കണ്‍സള്‍ട്ടന്റ്
സ്ഥാപനങ്ങളെയോ ഓര്‍ഗനൈസേഷനുകളെയോ അവരുടെ മെഷീന്‍ ലേണിംഗ് സംരംഭങ്ങള്‍ നടപ്പിലാക്കുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ സഹായിക്കുന്ന ജോലിയാണ് ഇത്. ഈ മേഖലയിലെ പ്രൊഫഷണല്‍ ഉപദേശവും പരിഹാരങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നു. വാര്‍ഷിക വരുമാനം 50,000 പൗണ്ട് ആണ്. ഏകദേശം 52.52 ലക്ഷം രൂപ.

ഡാറ്റ എഞ്ചിനീയര്‍
സ്ഥാപനങ്ങളെയോ ഓര്‍ഗനൈസേഷനുകളെയോ അവരുടെ മെഷീന്‍ ലേണിംഗ് സംരംഭങ്ങള്‍ നടപ്പിലാക്കുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ സഹായിക്കുന്ന ജോലിയാണ് ഇത്. ഈ മേഖലയിലെ പ്രൊഫഷണല്‍ ഉപദേശവും പരിഹാരങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നു. വാര്‍ഷിക വരുമാനം 50,000 പൗണ്ട് ആണ്. ഏകദേശം 52.52 ലക്ഷം രൂപ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.