വിദേശത്ത് നിന്നുളള വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കാറുളള ആശ്രിത വിസകളിന്‍ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യു.കെ.ബ്രിട്ടീഷ് ഹോം സെക്രട്ടറിയായ സുവെല്ല ബ്രേവര്‍മാനാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന ആശ്രിത നിയമനങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതോട് കൂടി ഇനി മുതല്‍ റിസര്‍ച്ച് നടത്താന്‍ കഴിയുന്ന പി.ജി കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമെ ഇനി മുതല്‍ ആശ്രിത വിസ അനുവദിക്കുകയുളളൂ. അതിനാല്‍ തന്നെ ഇനി മുതല്‍ ഇത്തരം കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് മാത്രമാകും യു.കെയിലേക്ക് ജീവിത പങ്കാളി, മക്കള്‍ മുതലായ ആശ്രിതരെ കൊണ്ട് വരാന്‍ സാധിക്കുകയുളളൂ.
ഇതോടൊപ്പം തന്നെ ബ്രിട്ടനില്‍ പഠിക്കാനായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം രാജ്യത്ത് രണ്ട് വര്‍ഷം വരെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്ന തരത്തിലുളള പോസ്റ്റ് സ്റ്റഡി വിസയുടെ ഭാവിയേക്കുറിച്ചും അധിക്യതര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതലാണ് ആശ്രിതവിസ സംബന്ധിച്ച മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. അതിനാല്‍ തന്നെ നിലവില്‍ ഇത്തരത്തില്‍ ആശ്രിത വിസ ലഭിച്ചവര്‍ക്ക് തീരുമാനം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ല.എന്നാല്‍ പുതിയ ആശ്രിത വിസകള്‍ക്കായുളള അപേക്ഷകളിന്‍മേലും അതിനെ സംബന്ധിച്ച പരിശോധനകളിന്‍മേലും ഇനി മുതല്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാകാന്‍ സാധ്യതകളുണ്ട്.
അതേസമയം നിലവില്‍ ബ്രിട്ടണില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കപ്പെട്ട ആശ്രിത വിസയിലൂടെ എത്തപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണ ഡിഗ്രി കോഴ്‌സുകള്‍ക്കോ, യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന ചെറുകിട കോഴ്‌സുകള്‍ക്കോ പഠിക്കാനെത്തിയവരുടെ ആശ്രിതരാണെന്നാണ് അധികൃതരുടെ ഭാഷ്യം. അതിനാല്‍ തന്നെ വിദ്യാഭ്യാസം ഉപയോഗിച്ച് കൊണ്ടുളള കുടിയേറ്റം കുടിയേറ്റത്തിന് തടയിടുക എന്ന ലക്ഷ്യമാണ് ഇത്തരം നിയന്ത്രണങ്ങളിലൂടെ അധികാരികള്‍ ലക്ഷ്യമിടുന്നത്. മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുളള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ തിരിച്ചടിയാണ് പ്രസ്തുത വിസ നിയന്ത്രണം മൂലം ഉണ്ടാകാന്‍ പോകുന്നത്.
Comments are closed for this post.