2023 November 30 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആധാര്‍ വിവരങ്ങള്‍ പങ്കുവെക്കരുതെന്ന നിര്‍ദ്ദേശം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

   

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ പങ്കുവെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ നല്‍കിയ നിര്‍ദ്ദേശം തെറ്റായ രീതിയില്‍ വ്യഖ്യാനിക്കുകയായിരുന്നുവെന്നും, അതിനാലാണ് നിര്‍ദ്ദേശം പിന്‍വലിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സാധാരണനിലയില്‍ തന്നെ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാമെന്നും ഇലക്‌ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു.

യു.ഐ.ഡി.എ.ഐയുടെ ബംഗളൂരു കേന്ദ്രമാണ് ആദ്യത്തെ നിര്‍ദ്ദേശം പുറത്തിറക്കിയത്. ആധാര്‍ കാര്‍ഡ് ഫോട്ടോഷോപ്പ് ചെയ്ത് ദുരുപയോഗം ചെയ്യാതിരിക്കാനാണ് ആ നിര്‍ദ്ദേശം നല്‍കിയതെന്നും മന്ത്രാലയം വ്യക്തമാക്കി. ആധാറിന്റെ ഫോട്ടോകോപ്പി ഏതെങ്കിലും സ്ഥാപനങ്ങളുമായി പങ്കിടരുത്, ആധാര്‍ കാര്‍ഡിന്റെ അവസാന നാലക്കം മാത്രം നല്‍കിയാല്‍ (മാസ്‌ക്ഡ് ആധാര്‍) മതിയെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. അവസാന നാലക്കം മാത്രം കാണുന്ന രീതിയില്‍ മറച്ച് വേണം ആധാര്‍ ഹാജരാക്കേണ്ടതെന്നാണ് പറഞ്ഞിരുന്നത്.

യുഐഡിഎഐയില്‍നിന്ന് ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്ക് മാത്രമേ തിരിച്ചറിയലിനായി ആധാര്‍ ഉപയോഗിക്കാനാകൂവെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് തെറ്റായി വ്യഖ്യാനിക്കപ്പെട്ട സാഹചര്യത്തില്‍ ഈ നിര്‍ദ്ദേശം പിന്‍വലിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.