2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

2023 യു.ജി.സി നെറ്റ്; സര്‍ട്ടിഫിക്കറ്റുകള്‍ പ്രസിദ്ധീകരിച്ചു; ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെ

2023 യു.ജി.സി നെറ്റ്; സര്‍ട്ടിഫിക്കറ്റുകള്‍ പ്രസിദ്ധീകരിച്ചു; ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെ

2023ലെ ജൂണ്‍ സെഷന്‍ നെറ്റ് പരീക്ഷ പാസായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തുവിട്ടു. ugcnet.nta.nic.in എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ആപ്ലിക്കേഷന്‍ നമ്പറും ജനന തീയ്യതിയും നല്‍കി സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യാവുന്നതാണ്.

സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ട വിധം

  1. ugcnet.nta.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  2. ഹോം പേജില്‍ യു.ജി.സി നെറ്റ് ജൂണ്‍ സര്‍ട്ടിഫിക്കറ്റ് ലിങ്ക് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  3. പുതിയ ലോഗ് ഇന്‍ പേജ് തുറന്നുവരും
  4. നിങ്ങളുടെ ആപ്ലക്കേഷന്‍ നമ്പറുംം ജനന തീയ്യതിയും നല്‍കുക.
  5. സബ്മിറ്റ് ബട്ടണ്‍ ക്ലിക് ചെയ്യുക.
  6. സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ നിങ്ങള്‍ക്ക് ugcnet@nta.ac.in/ recertificate@nta.ac.in എന്ന മെയില്‍ ഐ.ഡിയില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.ടി.എയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ജൂലൈ 24നാണ് 2023ലെ ജൂണ്‍ സെഷന്‍ നെറ്റ് പരീക്ഷയുടെ ഫലം യു.ജി.സി പുറത്തുവിട്ടത്. ആകെ പരീക്ഷയെഴുതിയവരില്‍ 32,304 പേര്‍ നെറ്റിനും 4937 പേര്‍ ജെ.ആര്‍.എഫിനും യോഗ്യത നേടിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.