2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മോഡ്രിചിന് വേണം ഒരു രാജ്യാന്തര കിരീടം, നേഷൻസ് ലീഗിൽ ഇന്ന് ക്രൊയേഷ്യ – സ്പെയിൻ ഫൈനൽ

റയല്‍മാഡ്രിഡില്‍ ട്രോഫികള്‍ കൊണ്ട് സമ്പന്നനാണ് ലൂക്ക മോഡ്രിച് എന്ന മധ്യനിര മാന്ത്രികൻ. എന്നാല്‍, തന്റെ ഇന്റര്‍ നാഷനല്‍ കരിയറില്‍ ഒരു മേജര്‍ കിരീടമെന്ന സ്വപ്‌നം ഇനിയും ബാക്കിയാണ്. എന്നാല്‍, ആ ചീത്തപ്പേര് മായ്ക്കാന്‍ ഒരു സുവര്‍ണാവസരമാണ് ഇന്ന് ക്രൊയേഷ്യക്കും നായകന്‍ മോഡ്രിചിനും ലഭിച്ചിരിക്കുന്നത്. യുവേഫ നേഷന്‍സ് ലീഗ് കിരീടത്തിലേക്ക് ഇനി ക്രോട്ടുകാര്‍ക്ക് മുന്നിലൂള്ള ദൂരം ഒരേ ഒരു ജയം മാത്രം. ഇന്നു രാത്രി 12.15ന് ആരംഭിക്കുന്ന നേഷന്‍സ് ലീഗ് കലാശപ്പോരില്‍ പക്ഷെ, എതിരിടാനുള്ളത് ശക്തരായ സ്‌പെയിന്‍ നിരയെയാണ്. ക്രൊയേഷ്യക്ക് ലക്ഷ്യം കന്നി മേജര്‍ കിരീടമാണെങ്കില്‍ സ്‌പെയിനുകാര്‍ക്ക് ലക്ഷ്യം കന്നി നേഷന്‍സ് ലീഗ് കിരീടം.

 

സ്ലാട്‌കോ ഡാലിചെന്ന പരിശീലകനു കീഴില്‍ എന്തു വിലകൊടുത്തും കിരീടം നാട്ടിലെത്തിക്കാനാവും മോഡ്രിചും സംഘവും ഇന്ന് ബൂട്ടണിയുക.

കഴിഞ്ഞ സീസണില്‍ ഫ്രാന്‍സിനോട് കൈവിട്ട കിരീടം തിരിച്ച് പിടിക്കാനാണ് സ്‌പെയിന്‍ ഇന്നിറങ്ങുന്നത്. സെമിഫൈനലില്‍ കരുത്തരായ നെതര്‍ലാന്‍ഡ്‌സിനെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ക്രൊയേഷ്യ ഫൈനലിന് ടിക്കറ്റെടുത്തത്. ലൂക്ക മോഡ്രിച്്, ഇവാന്‍ പെരിസിച്ച് തുടങ്ങിയ വെറ്ററന്‍ താരങ്ങളുടെ പരിചയസമ്പത്തിലാണ് ക്രൊയേഷ്യയുടെ പ്രതീക്ഷകള്‍ കുന്നുകൂടിയിരിക്കുന്നത്. കൂടാതെ ലിവാകോവിച്ചും ഇവാന്‍ പെരിസിച്ചും ആന്ദ്രെ ക്രമാരിച്ചും ആദ്യ ഇലവനില്‍ അണിനിരക്കുന്നതോടെ ക്രോട്ടുകളെ നേരിടാന്‍ അല്‍വാരോ മൊറാട്ടയും സംഘവും വിയര്‍ക്കുമെന്നുറപ്പ്.

 

മറുവശത്ത് ഇറ്റലിക്കെതിരേ ഒന്നിനെതിരേ രണ്ട് ഗോളിൻ്റെ ജയവുമായാണ് അല്‍വാരോ മൊറാട്ടയും സംഘവും ക്രൊയേഷ്യക്കെതിരായ മത്സരത്തിന് ഇറങ്ങുന്നത്. മിഡ്ഫീള്‍ഡില്‍ യുവാതാരങ്ങളായ റോഡ്രിയും ബാഴ്‌സാ താരമായ ഗാവിയും ഒന്നിക്കുന്നതോടെ ക്രോട്ടുകാരെ മുട്ടു കുത്തിക്കാനാവുമെന്ന വിശ്വാസത്തിലാണ് സ്‌പെയിന്‍. പരീശീലകന്‍ ലൂയിസ് ഡെ ഫ്യുവെന്റെയും സംഘവും ക്രൊയേഷ്യക്കെതിരായ മത്സരത്തിന് ഇറങ്ങുക.
യുവേഫ നേഷന്‍സ് ലീഗിന്റെ മൂന്നാം പതിപ്പിനാണ് ഇന്ന് കൊടിയിറങ്ങുന്നത്. 2018-19 സീസണില്‍ പോര്‍ചുഗലാണ് പ്രഥമ നേഷന്‍സ് ലീഗ് ചാംപ്യന്മാരായത്. 2020-21ല്‍ ഫ്രാന്‍സും കിരീടം ചൂടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.