ലോക ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. കഴിഞ്ഞ ദിവസമാണ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തിയായത്. റയല്‍ മാഡ്രിഡ്,ബെന്‍ഫിക്ക,മാഞ്ചസ്റ്റര്‍ സിറ്റി, ഇന്റര്‍മിലാന്‍,എസി മിലാന്‍,ചെല്‍സി,നാപ്പോള്‍ ടീമുകളാണ് ക്വാര്‍ട്ടറില്‍ മത്സരിക്കുന്നത്.
കഴിഞ്ഞ സീസണിലെ വിജയികളായ റയല്‍ മാഡ്രിഡ് ചെല്‍സിയെയാണ് നേരിടുക.കഴിഞ്ഞ സീസണിലും ചെല്‍സി തന്നെയായിരുന്നു റയലിന്റെ എതിരാളികള്‍. മറ്റൊരു പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ബയേണ്‍ മ്യൂണിക്കും തമ്മില്‍ ഏറ്റുമുട്ടും. ചാമ്പ്യന്‍സ് ലീഗില്‍ ഇത്തവണ ഏറ്റവും സാധ്യത കല്‍പ്പികപ്പെടുന്ന രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടം കടുത്തതാകും.
ഇന്റര്‍മിലാനും ബെന്‍ഫിക്കയും തമ്മിലാണ് മറ്റൊരു മത്സരം. ഈ സീസണില്‍ മികച്ച ഫോമിലാണ് ബെന്‍ഫിക്ക. ഗ്രൂപ്പ് ഘട്ടത്തില്‍ പിഎസ്ജിയെ തകര്‍ത്തായിരുന്നു ബെന്‍ഫിക്കയുടെ മുന്നേറ്റം. മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ എ സി മിലാന്‍ നാപ്പോളിയെ നേരിടും. ചാമ്പ്യന്‍സ് ലീഗില്‍ മികച്ച ഫോമിലുള്ള നാപ്പോളി മിലന് കടുത്ത വെല്ലുവിളിയുയര്‍ത്തും.
സെമിയില്‍ നാപ്പോളിയും എ സി മിലാനും തമ്മിലുള്ള മത്സരത്തിലെ വിജയികള്‍ ഇന്റര്‍മിലാന്‍ ബെന്‍ഫിക്ക മത്സരത്തിലെ വിജയിയെ നേരിടും. മറ്റൊരു സെമിയില്‍ റയല്‍ ചെല്‍സി മത്സരത്തിലെ വിജയിയും മാഞ്ചസ്റ്റര്‍ സിറ്റി ബയേണ്‍ മ്യൂണിക്ക് മത്സരത്തിലെ വിജയിയും തമ്മിലാകും.
Comments are closed for this post.