2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കായിക മത്സരങ്ങളെ വിദ്വേഷ ഉപകരണങ്ങളാക്കി മാറ്റരുത്; മുഹമ്മദ് റിസ്വാനെതിരായ ‘ജയ് ശ്രീ റാം’ വിളിയില്‍ ഉദയനിധി സ്റ്റാലിന്‍

കായിക മത്സരങ്ങളെ വിദ്വേഷ ഉപകരണങ്ങളാക്കി മാറ്റരുത്; മുഹമ്മദ് റിസ്വാനെതിരായ ‘ജയ് ശ്രീ റാം’ വിളിയില്‍ ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ പാക് ക്രിക്കറ്റര്‍ മുഹമ്മദ് റിസ്വാനെതിരെ കാണികളില്‍ ചിലര്‍ ജയ് ശ്രീ റാം വിളിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍. തരംതാണ പ്രവൃത്തിയാണ് കാണികള്‍ക്കിടയില്‍ നിന്ന് ഉണ്ടായതെന്ന് പറഞ്ഞ അദ്ദേഹം കായിക മത്സരങ്ങളെ വിദ്വേഷം പടര്‍ത്താനുള്ള ഉപകരണമാക്കി മാറ്റരുതെന്നും ആവശ്യപ്പെട്ടു. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളടക്കം എക്‌സില്‍ പങ്കുവെച്ച് കൊണ്ടായിരുന്നു ഉദയനിധിയുടെ പ്രതികരണം.

‘ ഇന്ത്യ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിനും ആതിഥ്യ മര്യാദയ്ക്കും പ്രശസ്തമാണ്. എന്നാല്‍ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പാക് താരങ്ങളോട് കാണിച്ച പെരുമാറ്റം അസ്വീകാര്യവും തരം താഴ്ന്നതുമാണ്. സ്‌പോര്‍ട്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള ഏകീകരണ ശക്തിയായിരിക്കണം, യഥാര്‍ത്ഥ സാഹോദര്യം വളര്‍ത്തിയെടുക്കണം. വിദ്വേശം പടര്‍ത്താനുള്ള ഉപകരണമായി അതിനെ ഉപയോഗിക്കുന്നത് അപലപനീയമാണ്’. ഉദയനിധി സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിനിടെയായിരുന്നു കാണികളുടെ ഭാഗത്ത് നിന്ന് മോശം സമീപനമുണ്ടായത്. പാകിസ്ഥാന്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ ഔട്ടായി ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് സ്റ്റേഡിയത്തില്‍ നിന്ന് താരത്തിനെതിരെ ജയ് ശ്രീ റാം വിളികള്‍ ഉയര്‍ന്നത്. എന്നാല്‍ കാണികളോട് പ്രതികരിക്കാതെ റിസ്വാന്‍ നേരെ ഡ്രസിങ് റൂമിലേക്ക് നടക്കുകയായിരുന്നു. തൊട്ടുപിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും, വിവിധയിടങ്ങളില്‍ നിന്ന് രൂക്ഷമായ പ്രതികരണം ഉയരുകയും ചെയ്തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.