2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലീഗിന് പരമാവധി 27 സീറ്റുകള്‍: സീറ്റ് വിഭജനക്കാര്യത്തില്‍ യു.ഡി.എഫിലെ രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ച അടുത്തയാഴ്ച

 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച യു.ഡി.എഫിലെ രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ച അടുത്തയാഴ്ച നടക്കും. ആദ്യഘട്ട ചര്‍ച്ചകള്‍ ഈ മാസം 27, 28 തിയതികളിലായി നടന്നിരുന്നു.

31 സീറ്റുകള്‍ ആവശ്യപ്പെടുന്ന മുസ്‌ലിം ലീഗിന് പരമാവധി 27 സീറ്റുകള്‍ നല്‍കാനും 15 സീറ്റുകള്‍ ആവശ്യപ്പെട്ട കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് എട്ടു സീറ്റുകള്‍ നല്‍കാനും സി.എം.പിക്കും ഫോര്‍വേഡ് ബ്ലോക്കിനും ഓരോ സീറ്റ് വീതം നല്‍കാനുമാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. കൊല്ലത്ത് കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് ആര്‍.എസ്.പി ആവശ്യപ്പെട്ടിട്ടുണ്ട്.

നാളെ ആരംഭിക്കുന്ന പ്രതിപക്ഷനേതാവിന്റെ ഐശ്വര്യ കേരള യാത്രയോടനുബന്ധിച്ചും സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കും. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ എത്രയും വേഗം പരിഹരിക്കാനാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ ശ്രമം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.