2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മുഖ്യമന്ത്രി ആരെന്നകാര്യത്തില്‍ തീരുമാനം വോട്ടെടുപ്പിനുശേഷമെന്ന് ഉമ്മന്‍ ചാണ്ടി: പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടമെന്നും സൂചന

  • മകന്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയാകില്ല

തിരുവനന്തപുരം: യു.ഡി.എഫില്‍ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് ഭൂരിപക്ഷം ലഭിച്ച ശേഷമേ യു.ഡി.എഫില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കൂവെന്ന് ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സ്ഥാനാര്‍ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. യു.ഡി.എഫ് സീറ്റ് വിഭജനം അന്തിമഘട്ടത്തിലെത്തിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മാണി സി. കാപ്പന്റെ കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് യു.ഡി.എഫാണ്. ജോസഫ് പക്ഷത്തിന് സീറ്റ് നല്‍കുന്ന കാര്യത്തിലും യു.ഡി.എഫ് തീരുമാനമെടുക്കും. സാഹചര്യം മനസിലാക്കി ഘടകകക്ഷികള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രാതിനിധ്യമുണ്ടാകും. മകന്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയാകില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പതിനാല് ജില്ലകളിലും വ്യക്തമായ വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ട്. വിജയം സുനിശ്ചിതമാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.