ദുബയ്: യു.എ.ഇയുടെ ചാന്ദ്രപേടകമായ റാഷിദ് ഉടന്‍ ഫ്‌ളോറിഡയിലെ വിക്ഷേപണത്തറയിലെത്തിക്കും. അടുത്ത മാസം ആദ്യത്തിലായിരിക്കും റാഷിദ് ചന്ദ്രോപരിതലത്തിലേക്ക് കുതിക്കുക. ജപ്പാന്‍ കമ്പനിയായ ഐസ്‌പേസ് ആണ് 10 കിലോ ഭാരമുള്ള പേടകം നിര്‍മിച്ചത്. നവംബര്‍ ഒമ്പതിനും 15നുമിടയില്‍ വിക്ഷേപിക്കാനാണ് തയ്യാറെടുക്കുന്നതെന്ന് നേരത്തേ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഔദ്യോഗകിക സ്ഥിരീകരണമുണ്ടായത് കഴിഞ്ഞ ബുധനാഴ്ചയാണ്.
സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് പേടകത്തെ വഹിക്കുന്നത്. കേപ് കനാവെറലിലെ വിക്ഷേപണത്തറയില്‍ നിന്ന് നിന്നായിരിക്കും കുതിച്ചുയരുക.
ചാന്ദ്രദൗത്യത്തിന് ആവശ്യമായ കാര്യങ്ങള്‍ വികസിപ്പിച്ചെടുത്ത റാഷിദ് സ്‌പോസ് സെന്ററിലെ എന്‍ജിനീയര്‍മാരെ ദുബയ് കിരീടാവകാശി ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അഭിനന്ദിച്ചു. രാജ്യത്തിന്റെ ആദ്യ ചാന്ദ്രദൗത്യമാണിത്. എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. ചന്ദ്രനിലെ ആദ്യ അറബ് മിഷന് ഒരു പടി മാത്രം ബാക്കി. അടുത്ത സ്റ്റെപ് ചന്ദ്രനില്‍-ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് ട്വീറ്റ് ചെയ്തു.
Comments are closed for this post.