2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

യു.എ.ഇയുടെ ആദ്യ ഇസ്‌റാഈല്‍ അംബാസഡര്‍ ജറുസലേമിലെത്തി

 

ജറുസലേം: യു.എ.ഇയുടെ ആദ്യത്തെ ഇസ്‌റാഈല്‍ അംബാസഡര്‍ സ്ഥാനമേല്‍ക്കുന്നതിനായി ജറുസലേമിലെത്തി. നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്നതിനായി കഴിഞ്ഞവര്‍ഷം ഒപ്പിട്ട കരാറിനെ തുടര്‍ന്നാണിത്.

മുഹമ്മദ് അല്‍ ഖാജയാണ് യു.എ.ഇയെ പ്രതിനിധീകരിച്ച് ഇസ്‌റാഈലില്‍ എത്തിയത്. ജറുസലേമില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തെ സ്വീകരിച്ചു.

യു.എസ് പ്രസിഡന്റായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഉണ്ടാക്കി അബ്രഹാം അക്കോര്‍ഡ്‌സ് പ്രകാരം യു.എ.ഇയാണ് ഇസ്‌റാഈലുമായി എല്ലാ ബന്ധങ്ങളും തുടങ്ങിയത്. 1979 ല്‍ ഈജിപ്തും 1994 ല്‍ ജോര്‍ദാനും ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു.

ഫലസ്തീനികളുമായി സമഗ്രമായ സമാധാന കരാറില്‍ ഏര്‍പ്പെടുന്നതുവരെ ഇസ്‌റാഈലുമായി സാധാരണ ബന്ധമില്ലെന്ന അറബ് രാജ്യങ്ങളും ദീര്‍ഘകാലത്തെ നയമാണ് പുതിയ കരാറിലൂടെ മാറിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News