അബുദബി: യുഎഇയുടെ കഴിഞ്ഞ വര്‍ഷത്തിലെ മൊത്തം വരുമാനത്തില്‍ 31.8 ശതമാനം വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ട്. എണ്ണയിരത മേഖലകളില്‍ നിന്നും കഴിഞ്ഞ വര്‍ഷം രാജ്യം റെക്കോഡ് വരുമാനം സ്വന്തമാക്കിയതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. വിനോദ സഞ്ചാരം, വ്യാപാരം, ഉത്പാദനം, സാമ്പത്തിക സേവനങ്ങള്‍, ലോജിസ്റ്റിക്ക്‌സ് മുതലായ മേഖലകളില്‍ നിന്നും രാജ്യത്തേക്ക് എത്തുന്ന വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം വലിയ തോതിലുള്ള വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ദുബൈ ഉപഭരണാധികാരിയായ ഷെയ്ഖ് മഖ്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തിന്റെ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
Content Highlights:UAE with record revenue from non oil sectors
Comments are closed for this post.