ദുബായ്: യുഎഇയിലെ കാലാവസ്ഥ ഇന്ന് ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. രാജ്യത്തിന്റെ വടക്കൻ ഭാഗത്തെ ചില തീരപ്രദേശങ്ങളിൽ രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കാനും സാധ്യതയുണ്ട്.
അബുദാബിയിൽ 42 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 43 ഡിഗ്രി സെൽഷ്യസിലും വരെയായിരിക്കും ഇന്ന് പരമാവധി താപനിലയെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ഇന്ന് ഉച്ചയോടെ നേരിയതോ മിതമായതോ ആയ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഉച്ചകഴിഞ്ഞ് അറേബ്യൻ ഗൾഫ് കടലിൽ നേരിയതോ മിതമായതോ ആയ തിരമാലക്കും സാധ്യതയുണ്ട്. ഉച്ചകഴിഞ്ഞ് പടിഞ്ഞാറ് ഭാഗത്തേക്ക് കടൽ പ്രക്ഷുബ്ധമായേക്കാം. ഒമാൻ കടൽ നേരിയ തോതിൽ പ്രക്ഷുബ്ധമാകും.
Comments are closed for this post.