ദുബൈ: യുഎഇയിൽ വെള്ളിയാഴ്ചയും ചൂടിന് ശമനമുണ്ടാകില്ല. അബുദാബിയിൽ താപനില 42 ഡിഗ്രി സെൽഷ്യസിലും ദുബൈയിൽ 44 ഡിഗ്രി സെൽഷ്യസിലും എത്തും. എമിറേറ്റുകളിൽ യഥാക്രമം 29 ഡിഗ്രി സെൽഷ്യസും 30 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില. വെള്ളിയാഴ്ച കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
രാവിലെയോടെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് എൻസിഎം അറിയിച്ചു. രാത്രിയിലും ശനിയാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കുമെന്നും ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും ആന്തരിക ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നേരിയതോ മിതമായതോ ആയ കാറ്റ് ഉണ്ടാകും. പകൽ സമയത്ത് ചില സമയങ്ങളിൽ കാറ്റിന് ശക്തികൂടിയേക്കും. അറേബ്യൻ ഗൾഫ് കടലിൽ തിരമാലകൾ നേരിയതോ ഒമാൻ കടലിൽ നേരിയതോ മിതമായതോ ആയിരിക്കും.
അതേസമയം, ചൂട് വർധിച്ച് നിൽക്കുന്നതിനാൽ നേരിട്ട് സൂര്യപ്രകാശം നിൽക്കാനുള്ള സാഹചര്യം കുറക്കണം. പകൽ പുറത്തിറങ്ങുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണം. ശരീരത്തിൽ ജലാംശം നിലനിർത്തണം. സൂര്യാഘാതമേൽക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. അടിയന്തിര ഘട്ടങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ സഹായം തേടണം.
Comments are closed for this post.