അബുദാബി: ഇന്ന് യുഎഇയിൽ പൊതുവെ പൊടി നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യത. ചൂടും മഴയുമുള്ള സമ്മിശ്ര കാലാവസ്ഥയാകും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുക. ഇന്ന് പകൽ സമയത്ത് യുഎഇയിൽ പൊതുവെ മേഘാവൃതവും പൊടി നിറഞ്ഞതുമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഉച്ചയോടെ രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് മഴ ലഭിക്കും.
ചില തീരപ്രദേശങ്ങളിൽ രാത്രി മുതൽ ബുധനാഴ്ച രാവിലെ വരെ ഈർപ്പമുള്ളതായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റ് ചില സമയങ്ങളിൽ ശക്തമായിരിക്കും. കാറ്റ് വീശുന്ന കാരണം അന്തരീക്ഷത്തിൽ പൊടിയും മണലും നിറയും. ഇതിനാൽ ദൃശ്യപരത കുറവായിരിക്കും. വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം. ദൂരക്കാഴ്ച കുറയുമ്പോൾ അപകടങ്ങൾക്ക് സാധ്യത കൂടുതലാണ്.
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ നേരിയ തോതിൽ ശക്തമാകും. ബുധനാഴ്ച താപനില 47 ഡിഗ്രി സെൽഷ്യസായി കുറയും. അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസും ദുബായിൽ 44 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
യുഎഇ പ്രാദേശിക സമയം 13:00 ന് ബഡാ ദഫാസിൽ (അൽ ദഫ്ര മേഖല) രേഖപ്പെടുത്തിയ 48.3 ഡിഗ്രി സെൽഷ്യസ് ചൂടാണ് തിങ്കളാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില.
Comments are closed for this post.