ദുബായ്: യുഎഇയിൽ കാറ്റിനും പൊടിക്കാറ്റിനും സാധ്യത. വരുംദിവസങ്ങളിൽ താപനില ഉയർന്നേക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അബുദാബിയിൽ ആണ് ചൂട് ഉയർന്നു നിൽക്കാൻ സാധ്യത.
അബുദാബിയിൽ താപനില 30 ഡിഗ്രി സെൽഷ്യസും ദുബായിൽ 29 ഡിഗ്രി സെൽഷ്യസും വരെയും ഉയരും. രാജ്യത്തെ പർവതപ്രദേശങ്ങളിൽ 22 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയർന്നേക്കാം.
യുഎഇയിൽ പകൽ മുഴുവൻ ആകാശം ഭാഗികമായോ പൂർണമായോ മേഘാവൃതമായിരിക്കും. മേഘങ്ങൾ തെക്കോട്ട് പ്രത്യക്ഷപ്പെടും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ഇടയ്‌ക്കിടെ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.
അതേസമയം, അബുദാബിയിലും ദുബായിലും ഈർപ്പത്തിന്റെ അളവ് 15 മുതൽ 75% വരെയായിരിക്കും
Comments are closed for this post.