ദുബൈ: യു.എ.ഇയിലെ കാലാവസ്ഥ ഇന്ന ഭാഗികമായി മേഘാവൃതവും ചിലപ്പോള്‍ ചിലപ്പോള്‍ പൊടി നിറഞ്ഞതുമായിരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി(ncm) അറിയിച്ചു. മിതമായ കാറ്റിനും പകല്‍സമയത്ത് പൊടിക്കാറ്റിനും സാധ്യതയുണ്ട്.
അബുദാബിയില്‍ 42 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 41 ഡിഗ്രി സെല്‍ഷ്യസും വരെയായിരിക്കും ഇന്ന് പരമാവധി താപനില.
യുഎഇയില്‍ ഇന്ന് വൈകിട്ട് 6.30 വരെ കടല്‍ പ്രക്ഷുബ്ധമായതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കാന്‍ സാധ്യതയുണ്ട്. . ഒമാന്‍ കടല്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമായേക്കും.
Comments are closed for this post.