2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യു.എ.ഇയില്‍ ഉച്ചയോടെ മഴയ്ക്ക് സാധ്യത; താപനില കുറയും

യു.എ.ഇയില്‍ ഉച്ചയോടെ മഴയ്ക്ക് സാധ്യത; താപനില കുറയും

അബുദാബി: യു.എ.ഇയില്‍ ഉച്ചയോടെ മഴ പ്രതീക്ഷിക്കാമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചാറ്റല്‍ മഴ ലഭിച്ചിരുന്നു.

പകല്‍ ചില സമയങ്ങളില്‍ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കിഴക്കോട്ടും തെക്കോട്ടും ചില സംവഹന മേഘങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ട്, ഉച്ചയോടുകൂടി മഴ ലഭിക്കും.

താപനില പൊതുവെ കുറയാനാണ് സാധ്യത. കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 39 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.

   

പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും മൂടല്‍മഞ്ഞ്് രൂപപ്പെടാന്‍ സാധ്യതയുണ്ട്. താമസക്കാര്‍ക്ക് നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.