ദുബൈ: ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യാറുള്ളവരാണോ? സൂക്ഷിക്കുക. വ്യാജ ഓഫറുകളും ഫുഡ് സൈറ്റുകളുമായി തട്ടിപ്പ് സംഘം നിങ്ങൾക്ക് സമീപം തന്നെയുണ്ട്. നിങ്ങളുടെ വ്യക്തിവിവരങ്ങളും സാമ്പത്തിക വിവരങ്ങളും നിങ്ങളറിയാതെ ഇത്തരക്കാർ കൈക്കലാക്കി പണം തട്ടുന്നതായി ഒരു ബാങ്ക് ഉപഭോക്താക്കൾക്ക് നൽകിയ മുന്നറിയിപ്പിൽ പറഞ്ഞു.
എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്ക് അതിന്റെ ഉപഭോക്താക്കളോട് ജാഗ്രത പാലിക്കാൻ അഭ്യർത്ഥിക്കുകയും ചില സുരക്ഷാ നിർദേശങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.
“വിവിധ വഞ്ചനാപരമായ ഭക്ഷണ ഓഫറുകൾ പ്രചരിക്കുന്നുണ്ടെന്ന് ഞങ്ങൾ ശ്രദ്ധിച്ചു, ഈ തട്ടിപ്പുകൾക്ക് ഇരയാകുന്നതിൽ നിന്ന് നിങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കാൻ സഹായിക്കുന്നതിന് ചില പ്രധാന വിവരങ്ങളും പൊടിക്കൈകളും പങ്കിടാൻ ആഗ്രഹിക്കുന്നു,” എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്ക് പറയുന്നു.
പ്രവർത്തനരീതി
ബാങ്ക് പറയുന്നതനുസരിച്ച്, യുഎഇ നിവാസികളെ ഹാക്കർമാർ വഞ്ചിക്കുന്നതെങ്ങനെയെന്ന് എന്ന് നോക്കാം
വെബ്‌സൈറ്റുകളിലോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ വ്യാജ ഭക്ഷണ ഓഫറുകൾ പോസ്റ്റ് ചെയ്യുകയും ഓഫർ ലഭിക്കുന്നതിന് ലിങ്കുകളിൽ ക്ലിക്ക് ചെയ്യാൻ താമസക്കാരോട് ആവശ്യപ്പെടുകയും ചെയ്യും. ഒരിക്കൽ ക്ലിക്ക് ചെയ്‌താൽ, വ്യക്തിപരവും ബാങ്കിംഗ് വിവരങ്ങളും നൽകാൻ ഉപയോക്താവിനോട് ആവശ്യപ്പെടും, അതിനുശേഷം മറ്റൊരു തുകയും മറ്റൊരു വ്യാപാരിയുടെ പേരും സഹിതം ഒരു ഒ.ടി.പി അയയ്‌ക്കും. ഈ വിശദാംശങ്ങൾ നൽകുന്നത് തട്ടിപ്പുകാർക്ക് ഡാറ്റയിലേക്ക് ആക്‌സസ് നൽകുന്നു. അത് പിന്നീട് നിങ്ങളുടെ പണം മുഴുവൻ കൊള്ളയടിക്കാനോ മറ്റ് ആവശ്യങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കാനോ സാധ്യതയുണ്ട്.
എങ്ങനെ സുരക്ഷിതമായി തുടരാം?
ഉപഭോക്താക്കൾക്ക് സുരക്ഷിതമായിരിക്കാൻ ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം അബുദാബിയിലെ ജുഡീഷ്യൽ അതോറിറ്റി ഒരു മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഷോപ്പിംഗ് തട്ടിപ്പുകളെ സംബന്ധിച്ചായിരുന്നു മുന്നറിയിപ്പ്. എന്നാൽ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഓൺലൈൻ തട്ടിപ്പിന് ഇരകളാകുന്നവരുടെ എണ്ണം വർധിക്കുന്നതായാണ് കണക്കുകൾ. ചില തട്ടിപ്പുകാർ താമസക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ തട്ടിപ്പ് നടത്താനും ഹാക്ക് ചെയ്യാനും പുതിയ വഴികൾ കൊണ്ടുവരുന്നതിനാൽ ഓരോ തട്ടിപ്പുകളെ കുറിച്ചും ജാഗ്രത പുലർത്തേണ്ടതുണ്ട്.
Comments are closed for this post.