അബുദാബി: യുഎഇ സന്ദർശിക്കാൻ ഇനി വിസക്കായി ഇനി കാത്തിരിപ്പ് വേണ്ട. ഇനി വിസക്കായി അപേക്ഷിച്ച് 24 മുതൽ 74 മണിക്കൂറിനകം വിസ ലഭിക്കും. ബോട്ടിം ആപ് വഴിയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 14, 30, 60 ദിവസ കാലാവധിയുള്ള സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വീസകൾക്ക് ബോട്ടിം ആപ് വഴി അപേക്ഷിക്കാം.
മുസാഫിർ ഡോട്ട് കോമിന്റെ (musafir.com) സഹകരണത്തോടെയാണ് ബോട്ടിം ഈ സൗകര്യം ഒരുക്കുന്നത്. 465 ദിർഹം മുതലാണ് ഫീസ് വരുന്നത്. വാറ്റ്, ഇൻഷുറൻസ് എന്നിവ ഉൾപ്പെടെയാണ് ഈ ഫീസ് വരിക. ഈ സേവനം വഴി വിദേശികൾക്ക് കുടുംബാംഗങ്ങളെയും ബന്ധുക്കളെയും യുഎഇയിൽ കൊണ്ടുവരാം.
വിസ പുതുക്കാനും മുസാഫിർ ഡോട്ട് കോം വഴി സാധിക്കും. സൈറ്റിൽ കയറി വിസ സർവീസസിൽ പ്രവേശിച്ച് അപേക്ഷകന്റെ വിവരങ്ങളും രേഖകളും നൽകി പണം അടച്ചാൽ വിസ ലഭിക്കും. അപേക്ഷയുടെ സ്ഥിതി ബോട്ടിം വഴി പരിശോധിക്കാനും സാധിക്കും.
ഇതിനുപുറമെ, യുഎഇയിൽ സന്ദർശകരായി എത്തുന്നവർക്ക് ബോട്ടിം വഴി സൗജന്യമായി ഇന്റർനെറ്റ് കോളുകൾ വിളിക്കാനും മൊബൈൽ, റീചാർജ് ചെയ്യാനും സൗകര്യമൊരുക്കും.
Comments are closed for this post.