ദുബൈ: സ്വകാര്യമേഖലയിലും സര്‍ക്കാര്‍ വകുപ്പുകളിലും ജോലി ചെയ്യുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാല്‍ ഉണ്ടാവുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിന് യു.എ.ഇ ഭരണകൂടം ആവിഷ്‌കരിച്ച തൊഴില്‍ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയിയില്‍ ഇന്നു മുതല്‍ അംഗങ്ങളാവാം. ജീവനക്കാരനെ പിരിച്ചുവിട്ടാല്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പ്രകാരം മൂന്ന് മാസം വരെ സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി.
തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് സ്‌കീമില്‍ ജനുവരി ഒന്നുമുതല്‍ അംഗങ്ങളവാം. പ്രവാസികളെ കൂടാതെ യു.എ.ഇ പൗരന്മാര്‍ക്കും ഗവണ്‍മെന്റ്-സ്വകാര്യ മേഖല വ്യത്യാസമില്ലാതെ പദ്ധതിയില്‍ ചേരാമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തെ ആശ്രയിച്ചാണ് സബ്‌സ്‌ക്രിപ്ഷന്‍ ഫീസ്.
അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ കുറവോ ഉള്ളവര്‍ പ്രതിമാസം അഞ്ച് ദിര്‍ഹം സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് നല്‍കണം (വാര്‍ഷത്തില്‍ 60 ദിര്‍ഹം). ഇവര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ 10,000 ദിര്‍ഹം വരെ പ്രതിമാസം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.
അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ളവര്‍ പ്രതിമാസം 10 ദിര്‍ഹം നല്‍കണം (പ്രതിവര്‍ഷം 120 ദിര്‍ഹം). ഇവര്‍ക്ക് പരമാവധി പ്രതിമാസ നഷ്ടപരിഹാരം 20,000 ദിര്‍ഹം വരെയാണ്.
ഇന്‍ഷുറന്‍സ് ഫീസ് പ്രതിമാസമോ ത്രൈമാസമോ ആറുമാസം കൂടുമ്പോഴോ വര്‍ഷത്തിലോ അടയ്ക്കാം. തൊഴിലില്ലായ്മയ്ക്ക് മുമ്പുള്ള അവസാന ആറ് മാസത്തെ ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമാണ് ഇന്‍ഷുറന്‍സ് പ്രകാരം നഷ്ടപരിഹാരം കണക്കാക്കുന്നത്.
Comments are closed for this post.