യുഎഇ; യുഎഇ ഫെഡറൽ ഗവൺമെന്റ് ദേശീയ റോഡുകളിലൂടെ ഓടാൻ കഴിയുന്ന ഹെവി വാഹനങ്ങളുടെ അനുവദനീയമായ ഭാരം 65 ടൺ ആയി കുറച്ചിരിക്കുന്നു.സെപ്റ്റംബർ 4 ന് പ്രഖ്യാപിച്ച പുതിയ ഫെഡറൽ നിയമം ഈ വർഷം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.
2024 ഫെബ്രുവരി 1 മുതൽ പിഴ നടപ്പാക്കുമെങ്കിലും ഹെവി വാഹന ഉടമകൾക്കും കമ്പനികൾക്കും പുതിയ നിയമവുമായി പൊരുത്തപ്പെടുന്നതിനായി നാല് മാസത്തെ അധിക സമയം ലഭിക്കും.
ബുധനാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ അടിസ്ഥാന വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്‌റൂയി ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, ലോജിസ്റ്റിക് മേഖലകൾ മെച്ചപ്പെടുത്തുന്നതിനാണ് നിയമം നടപ്പിലാക്കുന്നതെന്ന് അറിയിച്ചു
Condent Highlights; uae transport uae to ban some heavy vehicles from next month
Comments are closed for this post.