2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

തെരഞ്ഞെടുക്കപ്പെട്ട വിദേശികള്‍ക്ക് പൗരത്വം പ്രഖ്യാപിച്ച് യു.എ.ഇ

 

ദുബായ്: തെരഞ്ഞെടുക്കപ്പെട്ട വിദേശികള്‍ക്ക് പൗരത്വം നല്‍കുമെന്ന് പ്രഖ്യാപിച്ച് യു.എ.ഇ. നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, കലാകാരന്മാര്‍, എഴുത്തുകാര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുള്‍പ്പെടുന്ന വിദഗ്ധര്‍ക്കും പ്രൊഫഷണലുകള്‍ക്കുമാണ് യു.എ.ഇ പൗരത്വം നല്‍കുക. ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമാണ് പ്രഖ്യാപനം നടത്തിയത്.

ഇതുസംബന്ധിച്ച നിയമഭേദഗതികള്‍ യു.എ.ഇ അംഗീകരിച്ചു. മന്ത്രിസഭയും അമീരി കോര്‍ട്ടുമാണ് പൗരത്വം കിട്ടാന്‍ യോഗ്യരായവരുടെ അന്തിമ പട്ടികയ്ക്ക് അംഗീകാരം നല്‍കുക. സ്വന്തം രാജ്യത്തിന്റെ പൗരത്വം റദ്ദാക്കാതെ യു.എ.ഇ പൗരത്വത്തില്‍ തുടരാമെന്നാണ് സൂചന. പുതുതായി വിസയെടുക്കുന്നവര്‍ക്ക് പൗരത്വം ലഭിക്കുമോയെന്നതും വ്യക്തമല്ല. ഇതുസംബന്ധിച്ച് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ വരുംദിനങ്ങളിലുണ്ടാവും.

നിലവില്‍ ദീര്‍ഘകാലാവധി അടക്കം ഒട്ടേറെ ആനുകൂല്യങ്ങളുള്ള ഗോള്‍ഡന്‍ വിസ യു.എ.ഇ നല്‍കിവരുന്നുണ്ട്. നിരവധി മലയാളികള്‍ ഗോള്‍ഡന്‍ വിസ ഉടമകളാണ്. പൗരത്വം കൂടി നല്‍കുന്നതോടെ നിരവധി മലയാളികളും അതിനുള്ള സാധ്യത കാണുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.