ദുബൈ: 65 ടണ്ണില്‍കൂടുതല്‍ ഭാരമുളള വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങി യുഎഇ. മന്ത്രിസഭാ തീരുമാനം അനുസരിച്ച് 2024 മുതലാണ് വിലക്ക് നിലവില്‍ വരിക. ഫെഡറല്‍ നിയമത്തിലെ വാഹനങ്ങളുടെ പരമാവധി ഭാരം കണക്കാക്കുന്നത് സംബന്ധിച്ച നിയമപ്രകാരമാണ് നിയന്ത്രണം നിലവില്‍ വരുന്നത്.വിലക്ക് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കാനും അവയുടെ ഉന്നതനിലവാരം കാത്തുസൂക്ഷിക്കാനും വേണ്ടിയാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.
Content Highlights:uae to ban vehicles weighing over 65 tonnes on roads from 2024
Comments are closed for this post.