അബുദാബി: ഇസ്രഈൽ ആക്രമണത്തിൽ തകർന്ന ഫലസ്തീൻ നഗരത്തിന്‍റെ പുനർനിർമാണത്തിന് യു.എ.ഇ 30 ലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ചു. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സയ്യിദ് ആൽ നഹ്യാനാണ് ഫലസ്തീനുള്ള സഹായധനം പ്രഖ്യാപിച്ചത് .കഴിഞ്ഞ മാസമാണ് ഇസ്രഈൽ കുടിയേറ്റക്കാർ ഹുവാരയിൽ അതിക്രമിച്ചുകയറി അഗ്നിക്കിരയാക്കിയത്.
ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനുള്ള യു.എ.ഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇമാറാത്തി-ഫലസ്തീൻ ഫ്രണ്ട്ഷിപ്പ് ക്ലബ്ബിന്‍റെ സഹകരണത്തോടെ അബുദാബിയിലെ മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പാണ് ഈ സംരംഭം നടപ്പിലാക്കുക.
ഹുവാരയിൽ അതിക്രമത്തിനിരയാവർക്കും നാശനഷ്ടങ്ങൾ നേരിട്ടവർക്കുമാണ് സഹായം ലഭിക്കുകയെന്നും വാർത്താ എജൻസി റിപ്പോർട്ട് ചെയ്തു.
Comments are closed for this post.