ദുബായ്: യുഎഇയിൽ പെട്രോൾ വില കുറഞ്ഞു. ജൂൺ മാസത്തെ റീട്ടെയിൽ പെട്രോൾ വില ലിറ്ററിന് 21 ഫിൽസ് ആണ് കുറഞ്ഞത്. സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് എന്നീ മൂന്ന് വേരിയന്റുകളിലും 21 ഫിൽസ് കുറഞ്ഞു. കഴിഞ്ഞ നാല് മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയത്.
ഇന്ധനവില ഫോളോ-അപ്പ് കമ്മിറ്റി സൂപ്പർ 98, സ്‌പെഷ്യൽ 95 നിരക്കുകൾ 6.6 ശതമാനവും ഇ-പ്ലസ് 7 ശതമാനവുമാണ് കുറച്ചത്. ഇന്ന് മുതൽ സൂപ്പർ 98 പെട്രോളിന് മെയ് മാസത്തിലെ 3.16 ദിർഹത്തെ അപേക്ഷിച്ച് ജൂണിൽ ലിറ്ററിന് 2.95 ദിർഹത്തിന് ലഭിക്കും. സ്‌പെഷ്യൽ 95 ന്റെ വില ലിറ്ററിന് 3.05 ദിർഹത്തിൽ നിന്ന് 2.84 ദിർഹമായി കുറച്ചു. താരതമ്യ കാലയളവിൽ ഇ-പ്ലസ് ലിറ്ററിന് 2.97 ദിർഹത്തിൽ നിന്ന് 2.76 ദിർഹമായി കുറച്ചു.
ഡീസൽ വിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 23 ഫിൽസ് ആണ് ഡീസലിന് കുറഞ്ഞത്. മെയ് മാസത്തിൽ ലിറ്ററിന് ഉണ്ടായിരുന്ന 2.91 ദിർഹത്തിൽ നിന്ന് 2.68 ദിർഹമായി കുറഞ്ഞു.
Comments are closed for this post.