2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഡ്രോൺ പറത്താൻ വിദഗ്ധരെ തേടി യുഎഇ;ശമ്പളം ലക്ഷങ്ങൾ

യുഎഇ:യുഎഇയിലെ ഇക്കണോമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡ്രോൺ പറത്താൻ വിദഗ്ധരായ ഉദ്യോഗാർഥികളെ തേടുന്നു.ഡ്രോൺ ഓപറേറ്റിങ്ങ് മേഖലയിലെ പുതിയ തൊഴിൽ സാധ്യതകൾ മുന്നിൽ കണ്ടാണ് ഈ നീക്കം.

ഒന്നിലധികം സെക്ടറുകൾ ഡ്രോൺ സാധ്യതകളിലേക്ക് നിങ്ങി തുടങ്ങിയിട്ടുണ്ട്. ഡ്രോൺ സെക്ടറിന് ഏകദേശം 1.1 ബില്യൺ ഡോളറിന്റെ മൂല്യം ഇപ്പോഴത്തെ മാർക്കറ്റിലുണ്ട്. ഈ മൂല്യം ഓരോ ദിവസവും വർധിച്ചു വരുകയാണ്. കൂടുതൽ മേഖലയിൽ ആളുകൾ ഇത് ഉപയോ​ഗിച്ചു തുടങ്ങുന്നു. കൂടുതൽ വേ​ഗത്തിൽ ഈ മേഖല വളരും എന്നാണ് അധികൃതർ പറയുന്നത്.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o


മരുന്ന്, ഭക്ഷണം എന്നിവ ഡെലിവർ ചെയ്യാനും രക്ഷാപ്രവർത്തനത്തിൽ ശരിയായ വിവരങ്ങൾ ലഭിക്കാനുമൊക്കെ ഇപ്പോൾ ഡ്രോണുകൾ ഉപയോ​ഗിക്കുന്നുണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള ഷോപ്പിങ് വരെ പ്ലാൻ ചെയ്യുന്നുണ്ട്. ദുബൈയിൽ ഡ്രോൺ ഉപയോ​ഗിക്കുന്നതിന് ചില നിയമങ്ങൾ ബാധകമാണ്. അത് ലംഘിക്കുന്നവർക്കെതിരെ ശിക്ഷ നടപടി സ്വീകരിക്കും. പുതുതായി വിളിച്ചിരിക്കുന്ന ജോലിയിൽ വലിയ ശമ്പളം ആണ് വാ​ഗ്ദാനം ചെയ്യുന്നത്. ഓപ്പറേറ്റർമാർക്ക് പ്രതിമാസം 4800 ദിർഹത്തിനും 13,700 ദിർഹത്തിനും ഇടയിൽ ശമ്പളം ലഭിക്കും. എഞ്ചിനീയർക്ക് 22,000 ദിർഹം മുതൽ 25,000 ദിർഹം വരെ ശമ്പളം ലഭിക്കും. ശമ്പള സ്കെയിലുകൾ 30,000 ദിർഹം കടക്കാനാകും. പക്ഷേ ഒരു നിബന്ധന മാത്രമാണ് ഇവർ മുന്നോട്ടുവെക്കുന്നത്. ആർട്ടിഫിഷൽ ഇന്റ്റലിജൻസ് കഴിവ് ഡ്രേണിൽ ഉപയോ​ഗിക്കാൻ സാധിക്കുന്നവർക്കാണ് മുൻ​ഗണന.

പരീക്ഷണാടിസ്ഥാനത്തിൽ ദുബായിൽ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ചിരുന്നു.ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി, ദുബൈ സിലിക്കൺ ഒയാസിസ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു അന്ന് പരീക്ഷണ പറക്കൽ നടന്നത്.
യുഎഇയിലെ ലോജിസ്റ്റിക് സേവന ദാതാക്കളായ ജീബ്ലി എൽഎൽസിയും ഇന്ത്യയിൽനിന്നുള്ള ഡ്രോൺ ഡെലിവറി കമ്പനിയായ സ്കൈ എയർ മൊബിലിറ്റിയുമാണ് പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിച്ചവർ. ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ എല്ലാം വിജയിച്ചപ്പോൾ ആണ് വാണിജ്യ ഡ്രോൺ നിർമ്മാതാക്കൾ കൂടുതൽ സാധ്യതകൾ കൊണ്ടുവരാൻ തീരുമാനിച്ചത്. കൃഷി, ഗതാഗതം, വിനോദം എന്നിവിടങ്ങളിൽ കൂടുതലായി ഈ സൗകര്യം വ്യാപിപ്പിക്കാൻ തീരുമാനിച്ചു. സോഫ്‌റ്റ്‌വെയർ, ഡ്രോൺ എഞ്ചിനീയർമാർ, പൈലറ്റുമാർ, ഓപ്പറേറ്റർമാർ, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർമാർ, വീഡിയോഗ്രാഫർമാർ, എഡിറ്റർമാർ, ടെക്‌നീഷ്യൻമാർ എന്നീ രം​ഗത്താണ് കൂടുതൽ ഒഴിവുകൾ. ഏരിയൽ ഡ്രോൺ സ്‌പേസ് മേഖലയിൽ നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ ബയോഡാറ്റ careers@microavia.com എന്ന ഈ മെയിൽ അയക്കാം. മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ഇതിന്റെ സാധ്യത വർധിച്ചു വരുകയാണ് അത് ലക്ഷ്യം വെച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഡ്രോൺ നിർമാണ കമ്പനികൾ യുഎഇ സർവകലാശാലകളിൽ നിന്നും ആളുകളെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം നൽകുന്നതിനും വലിയ അവസരം ഉണ്ട്.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o

യുഎഇയിൽ ടെക്നോളജി സ്പെഷ്യലിസ്റ്റുകളുടെ ആവശ്യം ഇപ്പോൾ കൂടി വരുകയാണ്. പുതിയ തൊഴിൽ വിപണിയാണ് ഈ രം​ഗത്ത് ഉണ്ടാകുന്നത്. കാർഷിക മേഖലയിൽ ഉപയോ​ഗിക്കുന്ന ഡ്രോണുകൾ ഇനി കീടനാശിനികൾ തളിക്കുന്നതിന് മാത്രമായിരിക്കില്ല. സസ്യങ്ങളുടെ ആരോഗ്യം, വളർച്ച എന്നിവ നീരീക്ഷിക്കുന്നതിനും ഇനി മുതൽ ഡ്രോണുകൾ ഉപയോ​ഗിക്കും. ഖനനം പോലുള്ള വ്യാവസായിക രം​ഗത്തും ഡ്രോണുകൾ ഉപയോ​ഗിക്കാനുള്ള ഒരുക്കത്തിലാണ് ദുബൈ. എയർ ഷോകൾകൾക്കായി ഉപയോ​ഗിക്കാതെ നീരീക്ഷണങ്ങൽ കൂടുതൽ ശക്തമാക്കാൻ ഇത് ഉപയോ​ഗിക്കും. ഇത്തരത്തിൽ എഐ അടിസ്ഥാനമാക്കി ഡ്രോണുകൾ വികസിപ്പിക്കാനും , നിർമ്മിക്കാനും കഴിവുള്ളവരെയാണ് യുഎഇ വിളിക്കുന്നത്. എഞ്ചിനീയർമാർ, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർമാർ എന്നിവർക്കെല്ലാം അവസരം ഉണ്ടായിരിക്കും. ഈ വർഷം ആദ്യം, അബുദാബി കമ്പനിയായ മൊണാർക്ക് എയർപ്ലെയിൻ മാനുഫാക്ചറിംഗ്, ചൈനീസ് ഓട്ടോണമസ് ഏരിയൽ വെഹിക്കിൾ (എഎവി) ടെക്നോളജി പ്ലാറ്റ്‌ഫോമായ ഇഹാങ് ഹോൾഡിംഗ്‌സുമായി കൈകോർത്ത് യാത്രക്കാർക്കും ചരക്ക് ഗതാഗതത്തിനുമായി സുസ്ഥിര വൈദ്യുത വിമാനങ്ങളും ഡ്രോണുകളും വികസിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o

Content Highlights: UAE seeks experts to fly drones


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.