യു.എ.ഇയിലെ പ്രമുഖ റിക്രൂട്ടിങ്ങ് ഏജന്‍സിയായ ടാസ്‌ക്ക് (task) ഔട്ട്‌സോഴ്‌സിങ്ങ് രാജ്യത്ത് സംഘടിപ്പിച്ച പുതിയ സര്‍വെ ഫലം പുറത്ത് വിട്ടിരിക്കുകയാണ്. 80 ശതമാനം യു.എ.ഇ പൗരന്‍മാരും ഈ വര്‍ഷം ലഭിക്കുന്ന ശമ്പളത്തില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു എന്നാണ് സര്‍വെ ഫലം വ്യക്തമാക്കുന്നത്. രാജ്യത്തെ തൊഴില്‍ മേഖലയെ പ്രാതിനിധ്യം ചെയ്യുന്ന തരത്തില്‍ 500 യു.എ.ഇ പൗരന്‍മാരെ ഉപയോഗിച്ചാണ് സര്‍വെ നടത്തിയത്. 17.75 ശതമാനം എമിറാത്തികളും 10 ശതമാനം വരെ ശമ്പള വര്‍ദ്ധന ഈ വര്‍ഷം പ്രതീക്ഷിക്കുന്നുണ്ട്. 27.8 ശതമാനം പേര്‍ 5 മുതല്‍ 8 ശതമാനം വരെ സാലറിയില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുമ്പോള്‍ 22.5 ശതമാനം പേര്‍ 8 മുതല്‍ 10 ശതമാനം വരെയാണ് ശമ്പള വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ 18.3 ശതമാനം എമിറാത്ത് പൗരന്‍മാര്‍ ഈ വര്‍ഷം യാതൊരു തരത്തിലുളള ശമ്പള വര്‍ദ്ധനവും പ്രതീക്ഷിക്കുന്നില്ല.
64 ശതമാനം എമിറാത്തി പൗരന്‍മാരും തങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളത്തില്‍ തൃപ്തരല്ലെന്ന് ടാസ്‌ക്ക് സര്‍വെ കണ്ടെത്തിയിട്ടുണ്ട്. തൊഴില്‍ മേഖലയില്‍ സ്വകാര്യ വത്ക്കരണ നടപടികള്‍ യു.എ.ഇ ശക്തമാക്കവെ പുറത്ത് വന്ന ഈ സര്‍വെ ഫലത്തിന് വലിയ പ്രാധാന്യമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.തൊഴില്‍ മേഖലയില്‍ കൂടുതല്‍ സ്വദേശി വത്ക്കരണം സാധ്യമാക്കണമെങ്കില്‍ എമിറാത്തി പൗരന്‍മാര്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന ശമ്പളം നല്‍കി, അലരെ തൊഴിലിടത്തില്‍ പിടിച്ചു നിര്‍ത്തണമെന്ന് ടാസ്‌ക്ക് അഭിപ്രായപ്പെടുന്നുണ്ട്.
Comments are closed for this post.