ദുബയ്: റെസിഡന്‍സി വിസ നിയമത്തില്‍ യു.എ.ഇ മാറ്റംവരുത്തി. ആറ് മാസത്തിലധികമായി എമിറേറ്റ്‌സിന് പുറത്ത് താമസിക്കുന്ന യു.എ.ഇ റെസിഡന്‍സി വിസ ഉടമകള്‍ക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാന്‍ അനുമതി നല്‍കും. ഇതിനായി പ്രത്യേക അപേക്ഷ സമര്‍പ്പിച്ച് അനുമതി വാങ്ങണം. അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി.
ഇത്രയും കാലം രാജ്യത്തിന് പുറത്ത് താമസിച്ചതിന്റെ കാരണവും തെളിവും വ്യക്തമാക്കുന്ന രേഖ നല്‍കേണ്ടതുണ്ട്. സേവനത്തിനായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) യുടെ വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. ‘ആറ് മാസത്തില്‍ കൂടുതല്‍ യു.എ.ഇക്ക് പുറത്ത് താമസിക്കുന്നതിനുള്ള പെര്‍മിറ്റ് ഇഷ്യൂ ചെയ്യുക’ എന്നാണ് ഈ സേവനത്തിന്റെ പേര്.. ഇത് ‘സ്മാര്‍ട്ട് സേവനങ്ങള്‍’ എന്നതിനു കീഴില്‍ കണ്ടെത്താം.
അപേക്ഷകന്‍ പാസ്‌പോര്‍ട്ടും താമസവുമായി ബന്ധപ്പെട്ട വിവരങ്ങളും സ്‌പോണ്‍സറുടെ വിശദാംശങ്ങളും നല്‍കണം. ഐ.സി.പിയില്‍ നിന്ന് അനുമതി നല്‍കിക്കൊണ്ടുള്ള ഇ-മെയില്‍ ലഭിച്ച ശേഷമേ രാജ്യത്ത് വീണ്ടും പ്രവേശിക്കാന്‍ കഴിയൂ. അപേക്ഷിച്ച് ഏകദേശം അഞ്ച് ദിവസത്തിനുള്ളില്‍ അനുമതിപത്രം ലഭിക്കും. ഈ സേവനത്തിന് 150 ദിര്‍ഹമാണ് ഫീസ്.
Comments are closed for this post.