ദുബൈ: അസ്ഥിരമായ കാലാവസ്ഥ തുടരുന്ന യുഎഇയിൽ ഞായറാഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. കനത്ത ചൂടിനിടെയാണ് മഴയെത്തുന്നത്. ഷാർജ, ദുബൈ എമിറേറ്റുകൾ ശക്തമായ മഴയാണ് ലഭിച്ചത്. ദുബൈയുടെ വടക്കും തെക്കും മരുഭൂപ്രദേശങ്ങളിലുമാണ് മഴ ശക്തമായത്. ഉച്ചക്ക് ശേഷമായിരുന്നു മഴ തുടങ്ങിയത്. ഷാർജ മദാം അൽ ബദായർ റോഡിൽ വൈകീട്ട് നാലോടെ മഴ തുടങ്ങി.
വേനൽമഴ ആശ്വാസമാകുന്നുണ്ടെങ്കിലും അതേസമയം തന്നെ കാലാവസ്ഥ അസ്ഥിരമാകുന്നത് ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. ഷാർജയുടെ മധ്യമേഖലയിലെ മാഡം അൽ-ബദയേർ റോഡിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ദേശീയ കാലാവസ്ഥാ കേന്ദ്രം വൈകുന്നേരം 4 മണിയോടെ പ്രദേശത്ത് മഴയുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു.
ദുബൈയുടെ തെക്കൻ മേഖലയിൽ വൈകുന്നേരം 4.11 ഓടെ മഴ പെയ്യുമെന്ന് എൻ.സി.എം പ്രവചിച്ചിരുന്നു. മഴ പെയ്യുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇലക്‌ട്രോണിക് ചിഹ്നങ്ങളിൽ കാണിക്കുന്ന മാറുന്ന വേഗത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നു.
എൻ.സി.എം റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഏറ്റവും കുറഞ്ഞ താപനില 23.7 ° C റക്നയിൽ (അൽ ഐൻ) രാവിലെ 6.15 നും ജെയ്സ് മൗണ്ടനിൽ (റാസ് അൽ ഖൈമ) പുലർച്ചെ 1.15 നും രേഖപ്പെടുത്തി. യുഎഇ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വീഹാനിൽ (അൽ ഐൻ) 46.5 ഡിഗ്രി സെൽഷ്യസാണ് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില.
എൻ.സി.എം പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ഇന്നും മഴ പെയ്തേക്കും. തിങ്കളാഴ്ച ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും സംവഹന മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയും ഉണ്ട്.
Comments are closed for this post.