അബുദാബി: ഒരിടവേളക്ക് ശേഷം ഇന്ന് യുഎഇയിൽ ഇന്ന് വീണ്ടും മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാജ്യത്തിൻറെ കിഴക്കൻ തീരങ്ങളിലാണ് ഇന്ന് മഴക്ക് സാധ്യതയുള്ളത്. ഇന്ന് ഉച്ചതിരിഞ്ഞ് മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു.
തെളിഞ്ഞ കാലാവസ്ഥയും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും മാറി മാറി വരും. അതിനാൽ ഇന്ന് താപനില പൊതുവെ കുറവായിരിക്കും.
വടക്കുഭാഗത്തുള്ള ചില പ്രദേശങ്ങളിൽ, കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. ചില സമയങ്ങളിൽ കാറ്റ് ശക്തമായേക്കാം. ഇത് പൊടിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പുലർത്തണം.
രാത്രി പൊതുവെ ഈർപ്പമുള്ളതായിരിക്കും, വെള്ളിയാഴ്ച രാവിലെ വരെ ഇത് തുടർന്നേക്കാം. രാജ്യം വേനൽക്കാലത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ ദിവസം പൊതുവെ തണുപ്പിലേക്ക് നീങ്ങുകയാണ്. അബുദാബിയുടെ ചില ഭാഗങ്ങളിൽ ഇപ്പോൾ പരമാവധി താപനില 45 ഡിഗ്രി സെൽഷ്യസും ദുബായിൽ 43 ഡിഗ്രി സെൽഷ്യസുമാണ്.
Comments are closed for this post.