ദുബായ്: ബലി പെരുന്നാളുമായി ബന്ധപ്പെട്ട് ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന അവധിയാണ് യുഎഇ ഉൾപ്പെടയുള്ള വിവിധ രാജ്യങ്ങളിൽ പ്രഖ്യാപിക്കപ്പെട്ടത്. പൊതുമേഖലയിലും സ്വകാര്യമേഖലയിലും അവധിയുണ്ട്. എന്നാൽ ദിവസങ്ങളുടെ അവധി തുടർച്ചായി വരുന്നത് വിവിധ കമ്പനികളുടെ പ്രവർത്തനത്തെ ബാധിക്കും. ഈ സാഹചര്യത്തിൽ ജീവനക്കാരെ ആകർഷിക്കാൻ വമ്പൻ ഓഫറുമായി എത്തിയിരിക്കുകയാണ് സ്ഥാപനങ്ങൾ.
പെരുന്നാൾ അവധി ദിനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇരട്ടി വേതനവും പകരം അവധിയുമാണ് വിവിധ സ്വകാര്യ കമ്പനികൾ വാഗ്ദാനം ചെയ്തത്. ചില കമ്പനികൾ ഒരു പടികൂടി കടന്ന് അധിക വേതനം കൂടാതെ പാരിതോഷികങ്ങളും പ്രഖ്യാപിച്ചു. അവധി നൽകാത്ത കമ്പനികൾ കൂടുതൽ വേതനവും പകരം അവധിയും നൽകണമെന്ന് മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശിച്ചു.
ഇന്നു വെള്ളിയാഴ്ച മുതൽ പലയിടങ്ങളിലും അവധിയാണ്. തിങ്കളാഴ്ച മാത്രമാണ് ഔദ്യോഗിക പ്രവൃത്തി ദിവസം വരുന്നത്. അന്ന് ലീവ് എടുത്താൽ 9 ദിവസം അവധി കിട്ടും. മധ്യവേനൽ അവധിക്കായി ഇന്നലെ സ്കൂളുകൾ അടച്ചതോടെ പ്രവാസികൾ വാർഷിക അവധി കൂടി ചേർത്ത് നാട്ടിലേക്കുള്ള യാത്രയാകാനുള്ള തിരക്കിലാണ്.
ഈ സാഹചര്യത്തിലാണ് നാട്ടിൽ പോകാത്തവaരെ ലക്ഷ്യമിട്ടാണ് ഇരട്ടി ശമ്പളവും പാരിതോഷികങ്ങളുമായി സ്വകാര്യ കമ്പനികൾ രംഗത്ത് എത്തിയത്. ദിവസവേതനത്തിനു പുറമെ 50% അധിക വേതനവും നൽകണമെന്നാണ് ചട്ടം. ഓവർ ടൈം ജോലിക്ക് 50% അധിക വേതനം യുഎഇ നിയമം ഉറപ്പുവരുത്തുന്നുണ്ട്.
Comments are closed for this post.