2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സുരക്ഷാ അകമ്പടികളില്ലാതെ കൂളായി റോഡിലൂടെ നടന്ന് യുഎഇ പ്രസിഡന്റ്; സുരക്ഷിതം ഈ രാജ്യം

ദുബായ്: ഇന്ത്യയിലുൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഭരണാധികാരികൾ പുറത്തിറങ്ങുന്നത് വൻസുരക്ഷാ അകമ്പടികളോടെയും പ്രോട്ടോകോൾ നോക്കിയുമൊക്കെയാണ്. എന്നാൽ ചില രാജ്യങ്ങളിൽ കാര്യങ്ങൾ അങ്ങിനെയല്ല. അവിടെ ആളും പരിവാരവും ഒന്നുമില്ലാതെ രാജ്യത്തിന്റെ ഭരണാധികാരികൾ തെരുവിലൂടെ നടന്ന് നീങ്ങും. അത്തരത്തിൽ എന്നും ലോക ശ്രദ്ധ പിടിച്ച് പറ്റിയ രാജ്യമാണ് യുഎഇ.

ഇപ്പോഴിതാ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തെരുവിലൂടെ കൂളായി നടന്ന് പോകുന്ന ഒരു ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ജനങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന പ്രസിഡന്റ് സാധാരണ പൗരന്മാരെ പോലെ റോഡിലൂടെ നടന്നു നീങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്. ഒപ്പം മറ്റൊരാളുമുണ്ട്.

ഹസ്സൻ സജ്വാനി എന്നയാളാണ് പ്രസിഡന്റ് റോഡിലൂടെ നടന്ന് പോകുന്ന ദൃശ്യം പകർത്തി ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തത്‌. നോ ഗാർഡ്സ്, നോ പ്രോട്ടോകൾ, നോ റോഡ്ബ്ലോക്സ് എന്ന ക്യാപ്‌ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്. യുഎഇ എത്ര സുരക്ഷിതമാണെന്നും പ്രസിഡന്റ് എത്ര വിനീതൻ ആണെന്നും കൂടി ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്വീറ്റിന്റെ കമന്റിൽ പ്രസിഡന്റിനോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിച്ച് നിരവധിപേരാണ് എത്തിയിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.