2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്ധനവില കുറയും; പെട്രോളിന് കുറയുക 41 ഫില്‍സ്

ദുബൈ: യുഎഇയില്‍ നാളെ മുതല്‍ ഇന്ധനവിലയില്‍ കുറവ്. പെട്രോളിന് ലിറ്ററിന് 41 ഫില്‍സും, ഡീസലിന് 15 ഫില്‍സുമാണ് കുറയുക. നാല് മാസത്തെ തുടര്‍ച്ചയായ വില വര്‍ധനക്ക് ശേഷമാണ് രാജ്യത്ത് ഇന്ധനവിലയില്‍ കുറവുണ്ടാകുന്നത്. ഇന്ധനവില കുറഞ്ഞതോടെ രാജ്യത്തെ വിവിധ എമിറേറ്റുകളില്‍ ടാക്‌സി നിരക്കിലും കുറവ് വന്നിട്ടുണ്ട്. പുതിയ നിരക്ക് നിലവില്‍ വരുന്നതോടെ3 ദിര്‍ഹം 44 ഫില്‍സ് വിലയുണ്ടായിരുന്ന സൂപ്പര്‍ പെട്രോളിന് 3 ദിര്‍ഹം 03 ഫില്‍സ് നല്‍കിയാല്‍ മതി.

സ്‌പെഷ്യല്‍ പെട്രോളിന്റെ വില 3 ദിര്‍ഹം 33 ഫില്‍സില്‍ നിന്ന് 2 ദിര്‍ഹം 92 ഫില്‍സായി കുറയും. ഇപ്ലസ് പെട്രോളിന്റെ വില 3 ദിര്‍ഹം 26 ഫില്‍സില്‍ നിന്ന് 2 ദിര്‍ഹം 85 ഫില്‍സായി. 3 ദിര്‍ഹം 42 ഫില്‍സാണ് ഡീസലിന്റെ പുതിയ വില. ഒക്ടോബറില്‍ ഇത് 3 ദിര്‍ഹം 57 ഫില്‍സായിരുന്നു. ഇന്ധവില കുറയുന്നതോടെ നാളെ മുതല്‍ അജ്മാനിലെ ടാക്‌സി നിരക്ക് കിലോമീറ്ററിന് ഒരു ദിര്‍ഹം 83 ഫില്‍സായി കുറച്ചതായി അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

Content Highlights:uae petrol prices drop by 41 fils per litre


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.