2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രണ്ടുപേർ താമസിക്കുന്ന വില്ലയിൽ ഭീമൻ ഇലക്ട്രിസിറ്റി ബിൽ; സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായത് വൻസംഘം

രണ്ടുപേർ താമസിക്കുന്ന വില്ലയിൽ ഭീമൻ ഇലക്ട്രിസിറ്റി ബിൽ; സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായത് വൻസംഘം

ഫുജൈറ: രണ്ട് പേർ മാത്രം താമസിക്കുന്ന അപ്പാർമെന്റിൽ ഉയർന്ന ഇലക്ട്രിസിറ്റി ബിൽ വന്നതിനെ തുടർന്ന് നടത്തിയ സംശയത്തിൽ വൻ ക്രിമിനൽ സംഘം പിടിയിലായി. 23,000 ദിർഹത്തിന്റെ ഇലക്ട്രിസിറ്റി ബിൽ വന്നതാണ് അധികൃതരെ സംശയത്തിന് ഇടയാക്കിയത്. രണ്ട് പേർ മാത്രം ഉപയോഗിച്ചാൽ ഇത്രയേറെ ആകില്ലെന്ന ഇലക്ട്രിസിറ്റി അധികൃതരുടെ നിഗമനമാണ് സംഘത്തെ കുടുക്കിയത്.

ബില്ലിലെ സാധാരണയേക്കാൾ ഉയർന്ന തുക രണ്ട് പേർക്ക് മാത്രമായി വാടകയ്‌ക്ക് നൽകിയിരുന്ന വില്ലകളെ കുറിച്ച് അന്വേഷണം നടത്താൻ അധികൃതരെ പ്രേരിപ്പിക്കുകയായിരുന്നു. അന്വേഷണത്തിൽ ഒരു സംഘടിത ക്രൈം ഗ്രൂപ്പ് വില്ലകളിൽ നിന്ന് ഇലക്ട്രോണിക് തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തുന്നതായി കണ്ടെത്തി.

വൻ ലാഭം തിരികെ നൽകാമെന്ന് പറഞ്ഞ് വ്യാജ വെബ്‌സൈറ്റുകൾ സൃഷ്ടിച്ച് ആളുകളിൽ നിന്ന് പണം തട്ടുന്നതായിരുന്നു സംഘത്തിന്റെ രീതി. ഇതുവഴി ഏഷ്യക്കാരായ സംഘം നിരവധിപ്പേരിൽ നിന്ന് പണം തട്ടിയെടുത്തിരുന്നു. വില്ലകളിൽ നടത്തിയ റെയ്ഡിൽ, അധികാരികൾ ഒന്നിലധികം കമ്പ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുത്തു.

സംഭവത്തിൽ ഫുജൈറ ഫെഡറൽ കോടതി, ഏഷ്യൻ പൗരത്വമുള്ള 10 പ്രതികൾക്ക് അഞ്ച് വർഷം തടവും 5 ദശലക്ഷം ദിർഹം പിഴയും വിധിച്ചു. ഇവരുടെ താമസസ്ഥലം സ്‌പോൺസർ ചെയ്‌ത് വില്ലകളും വാഹനങ്ങളും നൽകിയ വാണിജ്യ സ്ഥാപനത്തിന് 5 മില്യൺ ദിർഹം പിഴയും ചുമത്തിയിട്ടുണ്ട്.

എളുപ്പത്തിൽ പണവും വേഗത്തിലുള്ള ലാഭവും വാഗ്ദാനം ചെയ്ത് വ്യക്തികളെ വശീകരിക്കുന്ന വഞ്ചനാപരമായ സോഷ്യൽ മീഡിയ പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ അധികാരികൾ മുന്നറിയിപ്പ് നൽകി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.