2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യുഎഇ;സ്കൂളുകളിൽ സീറ്റില്ല,വട്ടം തിരിഞ്ഞ് നെട്ടോട്ടമോടി രക്ഷിതാക്കൾ

അബുദാബി:ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ യുഎഇയിലെ ഇന്ത്യൻ സ്‌കൂളുകളിൽ പൂർത്തിയായതോടെ മക്കൾക്കു സീറ്റ് കിട്ടാത്ത രക്ഷിതാക്കൾ നെട്ടോട്ടത്തിൽ കുറഞ്ഞ ഫീസുള്ള സ്കൂളിൽ അപേക്ഷിച്ച് കാത്തിരുന്നവരും ആകെ പെട്ടിരിക്കുകയാണ്. ഈ സ്കൂളുകളിൽ സീറ്റു കിട്ടിയില്ലെന്നു മാത്രമല്ല മറ്റു സ്‌കൂളിലെ പ്രവേശന നടപടികൾ തീർന്നതും വിനയായി.

ഇനി മക്കളെ നാട്ടിലേക്കു അയയ്ക്കേണ്ടിവരുമോ എന്ന വേവലാതിയിലാണ് രക്ഷിതാക്കൾ. ഒക്ടോബറിൽ തുടങ്ങിയ പ്രവേശന നടപടികൾ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചതോടെയാണ് രക്ഷിതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടിയത്. അതിനിടെ നാട്ടിൽനിന്ന് എത്തുന്ന കുട്ടികൾക്ക് സ്‌കൂളിൽ സീറ്റ് ഉറപ്പിക്കാനാവാതെ പ്രയാസപ്പെടുന്നവരും ഏറെയാണ്.

കെജി-1 പ്രവേശനത്തിനായിരുന്നു വൻ തിരക്ക്. കെജി-2 മുതൽ 9 വരെയുള്ള ക്ലാസുകളിലെ പരിമിത സീറ്റുകളിലേക്കും സ്‌കൂളുകൾ ഓൺലൈൻ അപേക്ഷാ നടപടികൾ പൂർത്തിയാക്കിയിരുന്നു. അപേക്ഷകരുടെ വർധന മൂലം നറുക്കെടുത്താണ് കെ.ജി-1 കുട്ടികളെ തിരഞ്ഞെടുത്തത്. നിലവിൽ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങൾക്ക് സീറ്റ് നൽകി ശേഷിക്കുന്ന സീറ്റിലേക്കായിരുന്നു നറുക്കെടുപ്പ്. പരിധിയിൽ കൂടുതലാണെങ്കിൽ സിബിങ്സ് അഡ്‌മിഷനും നറുക്കെടുപ്പിലൂടെ തീരുമാനിക്കും. ഓരോ സ്‌കൂളിലും യഥാർഥ സീറ്റുകളുടെ അഞ്ചും പത്തും ഇരട്ടി അപേക്ഷകൾ ലഭിക്കുമ്പോൾ നറുക്കെടുപ്പല്ലാതെ മറ്റു മാർഗമില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.