ഷാർജ: ഷാർജയിൽ ബിസിനസ് ലൈസൻസ് ലഭിക്കാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് വേണ്ട. വെറും 45 മിനിട്ടിനുളിൽ ഇനി ലൈസൻസ് ലഭിക്കും. ഷാർജ ഫ്രീസോണിലാണ് ഇനി 45 മിനിറ്റിൽ ലൈസൻസ് അനുവദിക്കുക. താൽപ്പര്യമുള്ളവർക്ക് 1,500 ബിസിനസ്സ് ഐഡിയകളിൽ നിന്ന് തിരഞ്ഞെടുത്തത് ഇവിടെ ബിസിനസ് തുടങ്ങാം.
ലോകത്തിലെ തന്നെ പ്രമുഖ ഫ്രീ സോൺ ആയ ഷാർജ പബ്ലിഷിംഗ് സിറ്റി ഫ്രീ സോണിൽ (SPC Free Zone) ആണ് നിലവിൽ ബിസിനസ് എളുപ്പത്തിൽ തുടങ്ങാൻ അവസരം. പ്രസിദ്ധീകരണം, ക്രിയേറ്റീവ് മേഖലകൾ, അനുബന്ധ വ്യവസായങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസുകളാണ് ഇവിടെ തുടങ്ങാൻ സാധിക്കുക.
എസ്പിസി ഫ്രീ സോൺ ബിസിനസ്സ് ലൈസൻസിംഗും സജ്ജീകരണ ചെലവുകളും കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു പരിമിത സമയ പാക്കേജും പുറത്തിറക്കിയിട്ടുണ്ട്. ഇത് ബിസിനസ്സ് ഉടമകൾക്ക് മേഖലയിലെ ഏറ്റവും വലിയ പ്രസിദ്ധീകരണ ഇക്കോസിസ്റ്റത്തിൽ ചേരുന്നതിനുള്ള അവസരം നൽകുന്നു.
ചെറുകിട ബിസിനസ് ആഗ്രഹിക്കുന്നവർക്കും തങ്ങളുടെ ബിസിനസ് വിപുലപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഷാർജയുടെ പുതിയ നീക്കം. എസ്‌പിസി ഫ്രീ സോണിനെയും ഷാർജയെയും കൂടുതൽ വ്യവസായ സൗഹൃദമാക്കാനും ഷാർജ ലക്ഷ്യമിടുന്നു.
14,500 ദിർഹത്തിന്, പുതിയ ഫ്രീ സോണിൽ പ്രവേശിക്കുന്നവർക്ക് 45 മിനിറ്റിൽ ലൈസൻസ് ലഭിക്കും. കൂടെ ഒരു നിക്ഷേപക വിസയും ഫ്രീ സോണിനുള്ളിൽ നടപ്പിലാക്കാൻ കഴിയുന്ന ബിസിനസ് തെരഞ്ഞെടുക്കാനുള്ള അവസരവും ലഭിക്കും. ഇത്തരത്തിൽ ഫ്രീ സോൺ നൽകുന്ന 1500 ബിസിനസ് പദ്ധതികളിലെ മൂന്നെണ്ണത്തെ സംയോജിപ്പിച്ച് ഒറ്റ ബിസിനസ് ആയി നടത്താനുള്ള അവസരവും ലഭിക്കും.
ഈ സമഗ്ര പാക്കേജിൽ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ (MoA), ഫ്രീ സോണിലെ വാടക കരാറുകൾ, ഷെയർ സർട്ടിഫിക്കറ്റുകൾ, രൂപീകരണ സർട്ടിഫിക്കറ്റുകൾ, ബിസിനസ് ആക്ടിവിറ്റി സർട്ടിഫിക്കറ്റുകൾ തുടങ്ങിയ അവശ്യരേഖകളുടെ പ്രോസസ്സിംഗ് ഉൾപ്പെടുന്നു.
കൂടാതെ, ഇ-ചാനൽ രജിസ്‌ട്രേഷൻ, സ്ഥാപന കാർഡ് ഇഷ്യു ചെയ്യൽ, 5 ദിവസത്തിൽ താഴെയുള്ള യുഎഇ റെസിഡൻസി, എമിറേറ്റ്‌സ് ഐഡി ടൈപ്പിംഗ് തുടങ്ങിയ നിർണായക അഡ്മിനിസ്ട്രേറ്റീവ് പ്രക്രിയകളും ഇതിൽപ്പെടും.
Comments are closed for this post.