2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യുഎഇ ദേശീയ ദിനം സ്‌കൂളുകള്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായ അവധി പ്രഖ്യാപിച്ചു

ദുബൈ: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ദുബൈ. എമിറേറ്റിൽ സ്വകാര്യ സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, നഴ്‌സറികള്‍ എന്നിവക്ക് തുടര്‍ച്ചയായ മൂന്ന് ദിവസത്തെ  അവധിയാണ് ദേശീയ ദിനം പ്രമാണിച്ച് ലഭിക്കുക.

ദേശീയ ദിനമായ ശനിയാഴ്ച കൂടാതെ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും അവധി ലഭിക്കും. ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ ഖേല നിയന്ത്രിക്കുന്ന വിജ്ഞാന, മാനവവിഭവശേഷി വകുപ്പ് (കെഎച്ച്ഡിഎ) എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച വിദൂരപഠനമായിരിക്കുമെന്നും അറിയിച്ചു. ഓണ്‍ലൈന്‍ പഠനം ആയതിനാല്‍ വെള്ളിയാഴ്ചയും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകേണ്ടതില്ല.

അതേസമയം ദേശീയ ദിനം ആഘോഷിക്കാന്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് യുഎഇ അധിക അവധി പ്രഖ്യാപിച്ചിരുന്നു. മൂന്ന് ദിവസം നീളുന്ന വാരാന്ത്യമാണ് ജീവനക്കാര്‍ക്ക് ലഭിക്കുക. ഡിസംബര്‍ 2 മുതല്‍ നാല് വരെയാണ് വാരാന്ത്യ അവധി. ഡിസംബര്‍ ഒന്നിന് വിദൂര പ്രവൃത്തി ദിനം ആയും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ശമ്പളത്തോട് കൂടിയ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.

   

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതേ അവധി തന്നെ ലഭിക്കും. ഡിസംബര്‍ രണ്ട്-മുതല്‍ നാല് വരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ ഒന്നിന് വിദൂര പ്രവൃത്തി ദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ രീതിയില്‍ വെള്ളിയാഴ്ചകളില്‍ ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പകുതി സമയം മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ. എല്ലാ ജീവനക്കാരും ഡിസംബര്‍ അഞ്ച് മുതല്‍ ഓഫീസുകളില്‍ എത്തി പ്രവര്‍ത്തനം പുനരാരംഭിക്കണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.