ദുബായ്: യുഎഇയിലെ ഒരു ഇസ്‌ലാം മതവിശ്വാസിക്ക് ഇനിമുതൽ ഒരേസമയം രണ്ട് ഭാര്യമാരെ സ്പോൺസർ ചെയ്യാം. ഫെഡറൽ അതോറിറ്റിയുടെ വ്യവസ്ഥകൾക്കനുസൃതമായാണ് അനുവാദമെന്ന് ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി മന്ത്രാലയം അറിയിച്ചു.
യുഎഇയുടെ ഡിജിറ്റൽ ഗവൺമെന്റ് അനുസരിച്ച്, രണ്ട് ഭാര്യമാരെയും ഒരുപോലെ സംരക്ഷിക്കുന്ന മുസ്‌ലിം മത വിശ്വാസികൾക്കാണ് ഭാര്യമാരെ യുഎഇയിലേക്ക് കൊണ്ടുവരാൻ സാധിക്കുക. രണ്ട് ഭാര്യമാർക്കും അവരുടെ കുട്ടികൾക്കും റെസിഡൻസ് വിസ ലഭിക്കും. അറബിയിൽ ഉള്ളതോ അറബിയിലേക്ക് വിവർത്തനം ചെയ്തതോ ആയ മാര്യേജ് സർട്ടിഫിക്കേറ്റ് ഉണ്ടാകണം.
മാത്രമല്ല, യുഎഇയിലെ ഒരു പിതാവിന് അവിവാഹിതരായ പെൺമക്കളെ അവരുടെ പ്രായം പരിഗണിക്കാതെ സ്പോൺസർ ചെയ്യാൻ യുഎഇ നിയമനിർമ്മാണം അനുവദിക്കുന്നു. എന്നാൽ ആൺമക്കളെ സംബന്ധിച്ചിടത്തോളം, 25 വയസ്സ് വരെ മാത്രമേ പിതാവിന് അവരെ സ്‌പോൺസർ ചെയ്യാൻ കഴിയൂ. എന്നിരുന്നാലും, 25 വയസ്സിന് ശേഷം മക്കൾ പഠിക്കുന്ന സന്ദർഭങ്ങളിൽ പിതാവിന് സ്‌പോൺസർ ചെയ്യാൻ അനുവാദമുണ്ട്.
നവജാതശിശുക്കളുടെ കാര്യത്തിൽ കുഞ്ഞ് ജനിച്ച് 120 ദിവസത്തിനുള്ളിൽ പിതാവ് റസിഡൻസ് പെർമിറ്റ് നേടിയിരിക്കണം. ഇല്ലെങ്കിൽ പിഴ അടക്കേണ്ടിവരും. ഇതോടൊപ്പം, ഫെഡറൽ അതോറിറ്റിയുടെ നിർദേശങ്ങൾക്കനുസൃതമായി ഒരു താമസക്കാരന് തന്റെ ഭാര്യയുടെ മുൻവിവാഹത്തിലെ കുട്ടികളെ സ്പോൺസർ ചെയ്യാൻ കഴിയും. എന്നാൽ ഇതിന് കുട്ടികളുടെ യഥാർത്ഥ പിതാവിൽ നിന്നുള്ള സമ്മതപത്രവും സെക്യൂരിറ്റി ഡെപ്പോസിറ്റും ആവശ്യമാണ്. ഈ റസിഡൻസ് പെർമിറ്റ് ഒരു വർഷത്തേക്ക് സാധുതയുള്ളതായിരിക്കും. ആവശ്യമായ വ്യവസ്ഥകൾ പാലിച്ചതിന് ശേഷം വർഷം തോറും പുതുക്കാവുന്നതാണ്.
ആവശ്യമായ രേഖകൾ
ഭാര്യമാരെയും കുട്ടികളെയും സ്പോൺസർ ചെയ്യുന്നതിന് എട്ട് രേഖകൾ ആവശ്യമാണെന്ന് ഫെഡറൽ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
Muslim expats can now sponsor 2 wives at the same time
Comments are closed for this post.