2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നിർബന്ധിത തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കാൻ ഇനി നാല് ദിവസം മാത്രം; പ്രവാസികൾക്കും നിർബന്ധം

നിർബന്ധിത തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കാൻ ഇനി നാല് ദിവസം മാത്രം; പ്രവാസികൾക്കും നിർബന്ധം

അബുദാബി: തൊഴിലാളികൾക്കുള്ള നിർബന്ധിത തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കാൻ ഇനി നാല് ദിവസം മാത്രം. ജനുവരി ഒന്നിന് ആരംഭിച്ച സമയപരിധി സെപ്റ്റംബർ 30 നാണ് അവസാനിക്കുക. സമയപരിധി അവസാനിക്കുന്നതിന് മുൻപ് ഇൻഷുറൻസ് എടുത്ത് പരിരക്ഷ ഉറപ്പാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആവശ്യപ്പെട്ടു. യുഎഇയിൽ ജോലി ചെയ്യുന്ന 18 വയസ്സിനു മുകളിലുള്ള സ്വദേശികൾക്കും വിദേശികൾക്കും അൺ എംപ്ലോയ്മെന്റ് ഇൻഷുറൻസ് നിർബന്ധമാണ്.

തൊഴിലാളികൾക്കു വേണ്ടി അതാതു കമ്പനികൾക്ക് രജിസ്റ്റർ ചെയ്ത് നൽകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്കും ഓൺലൈൻ വഴി അംഗമാകാൻ അറിയാത്തവരുമായ തൊഴിലാളികൾക്ക് ഈ സേവനം ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ കമ്പനി ചെയ്താലും അവർക്ക് ഇതിന്റെ പേരിൽ അധിക ബാധ്യത വരില്ല. ആര് ചെയ്ത് നൽകിയാലും ഇൻഷുറൻസ് പ്രീമിയം അതാത് തൊഴിലാളികളിൽ നിന്നാകും ഈടാക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.

30 നകം സാമൂഹിക സുരക്ഷാ പദ്ധതിയിൽ ചേരാത്തവർക്ക് ഒക്ടോബർ 1 മുതൽ 400 ദിർഹം (9054 രൂപ) പിഴ ചുമത്തും. ഇൻഷുറൻസ് എടുക്കാത്തതിനുള്ള പിഴ അടയ്ക്കാത്തവർക്ക് പുതിയ വർക്ക് പെർമിറ്റ് നൽകില്ലെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

   

നേരത്തെ ജൂൺ 30 വരെ നൽകിയ സമയപരിധി പിന്നീട് സെപ്റ്റംബർ 30 വരെ നീട്ടി നൽകുകയായിരുന്നു. ജനുവരി 1ന് പ്രഖ്യാപിച്ച ഇൻഷൂറൻസ് പദ്ധതിയിൽ 9 മാസത്തിനകം 5.5 ലക്ഷം പേർ ചേർന്നു പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.