2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാസ്‌പോർട്ടും രേഖകളും നഷ്ടമായി യുഎഇയിൽ കുടുങ്ങി; വിസിറ്റിംഗ് വിസയിൽ വന്ന മലയാളിയെ നാട്ടിലെത്തിച്ചു

പാസ്‌പോർട്ടും രേഖകളും നഷ്ടമായി യുഎഇയിൽ കുടുങ്ങി; വിസിറ്റിംഗ് വിസയിൽ വന്ന മലയാളിയെ നാട്ടിലെത്തിച്ചു

ദുബൈ: രേഖകളില്ലാതെ മാസങ്ങളായി യുഎഇയിൽ കുടുങ്ങിയ മലയാളിയെ പ്രാദേശിക സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചയച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ളയാളാണ് മുഹ്‌സിൻ എന്ന വ്യക്തിയെയാണ് നാട്ടിലെത്തിച്ചത്. സന്ദർശന വിസയിൽ യുഎഇയിൽ എത്തിയ ഇദ്ദേഹത്തിന്റെ രേഖകൾ നഷ്ടപ്പെടുകയായിരുന്നു.

2023 മാർച്ചിൽ സന്ദർശന വിസയിലാണ് 49 കാരനായ മുഹ്‌സിൻ യുഎഇയിൽ എത്തിയത്. താമസിയാതെ, പാസ്‌പോർട്ടും മറ്റ് രേഖകളും അടങ്ങിയ ബാഗ് നഷ്ടപ്പെടുകയായിരുന്നു. ഇതോടെ വിസ സ്റ്റാറ്റസ് മാറ്റാൻ സാധിച്ചില്ല. നാട്ടിലേക്ക് മടങ്ങാൻ മാർഗമില്ലാത്തതിനാൽ, താമസത്തിന് വാടക നൽകാൻ കഴിയാതെ വന്നതോടെ ഇയാളെ ഇവിടെ നിന്നും പുറത്താക്കിയിരുന്നു. തുടർന്ന് കെ.എം.സി.സി സാമൂഹിക പ്രവർത്തകർ ഉൾപ്പെടെയുള്ളവർ മുഹ്‌സിനെ ഒരു പാർക്കിൽ വെച്ച് കാണുകയായിരുന്നു. തുടർന്ന് ഇവർ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്യുകയായിരുന്നു.

യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, സാമൂഹിക പ്രവർത്തകരായ സിയാഫ് മട്ടാഞ്ചേരി, റഹീമ ഷനീദ്, കേരള മുസ്ലീം കൾച്ചറൽ സെന്ററിലെ (കെ.എം.സി.സി) ദുബായ്, ഷാർജ, അജ്മാൻ പ്രവർത്തകർ എന്നിവർ ഒരുമിച്ചാണ് മുഹ്‌സിനെ നാട്ടിലെത്താൻ സഹായം ഒരുക്കിയത്.

സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് അധികാരികൾ ഇയാളുടെ വിസ കാലാവധി കഴിഞ്ഞ പിഴകൾ ഒഴിവാക്കി. തുടർന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഔട്ട്പാസും ലഭിച്ചു. തുടർന്ന് മുഹ്‌സിന് വിമാന ടിക്കറ്റും സാമൂഹിക പ്രവർത്തകർ ഉറപ്പാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.