ദുബൈ: വിസിറ്റിങ് വിസയിൽ യുഎഇയിലെത്തിയ കൊടുങ്ങല്ലൂർ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. അഴീക്കോട് പുത്തൻപള്ളി കിഴക്ക് പോനത്ത് വീട്ടിൽ അബ്ദുൽ സലാം ഹൈദ്രോസിന്റെ മകൻ നിയാസ് (26) ആണ് മരിച്ചത്. കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
താമസ സ്ഥലത്തു ആണ് നിയാസ് കുഴഞ്ഞുവീണത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ടു മാസത്തെ വിസയിലാണ് നിയാസ് യുഎഇയിലെത്തിയത്.
അവിവാഹിതനാണ്. മാതാവ് : ജമീല. കബറടക്കം പിന്നീട് നടക്കും.
Comments are closed for this post.