ദുബായ്: 77-ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപദി മുര്‍മുവിന് ആശംസ നേര്‍ന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്‌യാന്‍ എന്നിവരും ഇന്ത്യന്‍ പ്രസിഡന്റിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആശംസാ സന്ദേശങ്ങള്‍ അയച്ചു.
ഇന്ത്യ എന്ന മഹത്തായ രാഷ്ട്രത്തിന്റെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും ഈ ആഹ്‌ളാദ മുഹൂര്‍ത്തത്തില്‍ സമൃദ്ധിയുടെയും വളര്‍ച്ചയുടെയും ഭാവി കെട്ടിപ്പടുക്കാനും ഇന്ത്യയുമായുള്ള തങ്ങളുടെ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തുന്നതിനും രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക ബന്ധങ്ങളുടെ പുതിയ ചക്രവാളങ്ങള്‍ തേടുന്നതിനുമുള്ള പ്രതിബദ്ധത യുഎഇ വീണ്ടും ഉറപ്പിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആശംസാ സന്ദേശത്തില്‍ വ്യക്തമാക്കി.
Comments are closed for this post.